പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Wednesday, November 25, 2009

ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആര്‍ക്കുവേണം

ബാബറി മസ്ജിദിന്റെ തകര്‍ച്ചക്കു ശേഷം 17 വര്‍ഷം കഴിഞ്ഞിരിക്കുന്നു. സര്‍വര്‍ക്കും അറിയാവുന്ന ചില സത്യങളുമായി ഒരു അന്വേഷണ റിപ്പോര്‍ട്ട് വരാനുമെടുത്തു ഇത്രയും കാലയളവു. കുറ്റവാളികള്‍ ആ കുറ്റത്തിന്റെ ഫലമായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമൊക്കെയായി. ജയിലില്‍ കിടക്കേണ്ട സമയത്തു അവര്‍ രാജാവായി വാണതിനു നാം ആരെ പഴിക്കും.

നാടിന്ന് അനുഭവിക്കുന്ന ഇസ്ലാമിക തീവ്രവാദങ്ങള്‍ക്കു മൂലകാരണം ബാബറി മസ്ജിദിന്റെ തകര്‍ച്ചയും കുറ്റവാളികള്‍ക്കു കൈവന്ന അധികാരവുമാണ്. അതു രണ്ടും നേടി എന്നതു തന്നെയാണ് പോഷിപ്പിക്കപ്പെടുന്ന ഹൈന്ദവ തീവ്രവാദങ്ങള്‍ക്കും കാരണം.

ഇടക്കിടക്കു ആര്‍ക്കും വേണ്ടാത്ത ചില അന്വേഷണ റിപ്പോര്‍ട്ടുകള്‍ കാട്ടി കൊതിപ്പിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു അധിര്കാരി വര്‍ഗ്ഗം. ഓരോ റിപ്പോര്‍ട്ടും വിളിച്ചു പറയുന്നത് തികഞ്ഞ ആക്ഷേപമാണ്. ന്യൂനപക്ഷങളേ നിങള്‍ക്കീ നാട്ടില്‍ ഒന്നുമില്ല എന്നു വിളിച്ചു പറഞ്ഞു മണ്ഡലും സച്ചാറു‌മെല്ലാം‍. ബാബരി മസ്ജിദിന്റെ തകര്‍ക്കലോടൊപ്പം മുംബൈയില്‍ നടത്തിയ അസൂത്രിത കലാപത്തിന്റെ കഥ പറഞ്ഞു ജസ്റ്റിസ് ശ്രീകൃഷ്ണ. അങ്ങനെ എത്രയെത്ര റിപ്പോര്‍ട്ടുകള്‍? പ്രതിരോധം പാപമല്ലെന്നു കുറച്ചുപേരെങ്കിലും ചിന്തിക്കാന്‍ അതൊക്കെ വഴിയൊരുക്കിയെന്ന സത്യം നാം മറന്നു കൂടാ.

ന്യൂനപക്ഷമേ നിങള്‍ക്കായി ഞങള്‍ ചിലതൊക്കെ ചെയ്യുന്നു എന്നു പുറത്തു പറഞ്ഞു കൊണ്ട്, പുറത്തേക്കു വിടുന്ന കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ വായിച്ചു സംഘപരിവാര്‍ ഒരുപക്ഷേ കോള്‍മയിര്‍ കൊള്ളുന്നുണ്ടാവും. ഗുജറാത്ത് കലാപത്തിന്റെ റിപ്പോര്‍ട്ടില്‍ കുറ്റവാളികളെന്നു കണ്ടെത്തിയവര്‍ അഭിമാനിക്കുന്നതു മാധ്യമങ്ങളിലൂടെ നാം കണ്ടതല്ലെ? ബോംബയിലും ഒറീസയിലും ഗുജറാത്തിലുമൊക്കെ ന്യൂന പക്ഷങ്ങളെ കൊന്നു തള്ളാ‍ന്‍ നടത്തിയ പിഴവു പറ്റാത്ത ആസൂത്രണങള്‍, റിപ്പോര്‍ട്ടുകളില്‍ നിന്നും പുതിയ തലമുറയെ വായിച്ചു പഠിപ്പിക്കാം, പറ്റിയ പിഴവുകള്‍ പഠിച്ചു കുറ്റമറ്റ പുതിയവയെ സൃഷ്ടിക്കുകയുമാവാം അവര്‍ക്കു.

മതേതരത്വത്തിന്റെ മനസ്സാണിന്ത്യക്കെന്ന് മനസ്സിനെ വിശ്വസിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ, അതങനെയല്ലെന്നു വിളിച്ചു പറയുന്ന തെളിവുകള്‍ നമ്മെ നോക്കി കൊഞ്ഞണം കുത്തുന്നു. പള്ളി പൊളിച്ചാല്‍ ഇവിടെ അധികാരത്തിലെത്താമെന്നും, വര്‍ഗ്ഗീയ കലാപങ്ങളിലൂടെ അധികാരം നിലനിര്‍ത്താമെന്നും ചരിത്രം വിളിച്ചു പറയുന്നു.

ഭരണത്തിനും നിയമത്തിനും എല്ലാം വിട്ടു കൊടുത്തു നിശ്ശബ്ദരായി നോക്കി നിന്ന മുസ്ലിം സംഘടനകള്‍ക്കുമുണ്ട് ലിബറാന്റെ കൊട്ടു. പ്രതിരോധത്തിനു ആരെങ്കിലും ഇറങ്ങി തിരിച്ചിരുന്നെങ്കില്‍ അപ്പോഴും കിട്ടിയേനെ ഈ കൊട്ടു അതിന്റെ പേരില്‍. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ മനസ്സില്‍ പുതിയ വിഭജനം നടന്നിട്ടു 2 പതിറ്റാണ്ടുകളാകുന്നു. ഇനിയൊരിക്കലും തിരിച്ചുവരാന്‍ കഴിയാത്തത്ര അകലത്തിലേക്കു ന്യൂനപക്ഷത്തിന്റെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.

തകര്‍ത്തതിന്റെ മുറിവുണക്കാന്‍ ഏറ്റവും ഉത്തമം പുനസൃഷ്ടിയാണ്. അതില്ലാതെയുള്ള എന്തും കണ്ണില്‍ പൊടിയിടലുകള്‍ മാത്രമേയാവൂ. നഷ്ടപ്പെട്ടവര്‍ഷങ്ങളും ചിലവായ ലക്ഷങ്ങളും അര്‍ത്ഥവത്താകണമെങ്കില്‍ അതിന്മേല്‍ ശക്തമായ നടപടികളുണ്ടാവണം.

6 comments:

 1. ബാബറി മസ്ജിദിന്റെ തകര്‍ച്ചക്കു ശേഷം 17 വര്‍ഷം കഴിഞ്ഞിരിക്കുന്നു. സര്‍വര്‍ക്കും അറിയാവുന്ന ചില സത്യങളുമായി ഒരു അന്വേഷണ റിപ്പോര്‍ട്ട് വരാനുമെടുത്തു ഇത്രയും കാലയളവു. കുറ്റവാളികള്‍ ആ കുറ്റത്തിന്റെ ഫലമായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമൊക്കെയായി. ജയിലില്‍ കിടക്കേണ്ട സമയത്തു അവര്‍ രാജാവായി വാണതിനു നാം ആരെ പഴിക്കും.

  ReplyDelete
 2. ബാബറി മസ്ജിദ് എന്ന വിവാദകെട്ടിടം തകർക്കുന്നതിനുമെത്രയോ മുൻപായിരുന്നു 1947ൽ ലക്ഷക്കണക്കിനു ഹിന്ദുക്കളെ, അവർ മുസ്ലീം ഭൂരിപക്ഷ പാകിസ്ഥാനിൽ‌പ്പെട്ടുപോയി എന്ന കാരണത്താൽ മുസ്ലീങ്ങൾ കൊന്നതു. സ്വാതന്ത്ര്യത്തിനു ശേഷം കാശ്മീരിലെ ഹിന്ദുക്കളെ ഉന്മൂലനം ചെയ്തത് ആ കെട്ടിടം പൊളിക്ക്കുന്നതിനെത്രയോ മുൻപായിരുന്നു.
  ആ കെട്ടിടം എന്നേ പൊളിക്കേണ്ടതായിരുന്നു.ഇസ്ലാം എന്നാൽ അന്യമതദ്വേഷം മാത്രമാണു. ഇസ്ലാം ഭൂരിപക്ഷ്ഹമായ എവിടെയെങ്കില്ലും അന്യമതക്കാർക്ക് സ്വാതന്ത്ര്യമുള്ളതായീ കേട്ടിട്ടൂണ്ടോ? പഥികനെപ്പോലെ മതേതരത്വം പുലമ്പുന്ന മുസ്ലീങ്ങൾ, അവർ ഭൂരിപക്ഷമല്ലാത്ത സ്ഥലത്ത്തു മാത്രമേ ഉള്ളൂ.
  ഇസ്ലാം മാറട്ടെ. നഖശിഖാന്തം. ഒരു മതേതരസംവിധാനത്തിൽ നിലനിൽക്കാൻ അതിനു അർഹത വേണമെങ്കിൽ ആ മതം(അതൊരു മതമല്ല്, രാഷ്ട്രീയമാണു-ഭാരതവിരോധരാഷ്റ്റ്രീയം) അടിമുടി മാറിയേ തീരൂ. ഹിന്ദുക്കൾ അനേകപരിവർത്തനങ്ങളിലൂടെയാൺ സർവ്വധർമ്മസമഭാവം പഠിച്ചത്. അതു തെറ്റായിപ്പോയി എന്നു ഇടക്ക്കാലത്തു തോന്നിപ്പിക്കുന്ന പാഠങ്ങളാണു ഇസ്ലാമിനേയും കൃസ്ത്തുമതത്തേയും സഔഹൃദത്തോടെ അങീകരിച്ച് ഹിന്ദുവീനു പിന്നെ പഠിപ്പിക്കേണ്ടി വന്നത്. കാശിയും മഥുരയും വ്വീണ്ടെടുക്കൂക എന്നതു തന്നെയാണു എന്റെ അടുത്ത്ത ലക്ഷ്യം. അതു വേണ്ടെന്നു വയ്ക്കണമെങ്കിൽ, ആ പുണ്യസ്ഥാനങ്ങളീൽ അധീശത്വം സ്ഥാപിച്ച ഇസ്ലാം അടിമുടി ഭാരതവൽക്കരിക്കപ്പെടണം. അവർ ഭാരതവൽക്കരിക്കപ്പെട്ടാല്പിന്നെ ഹിന്ദുവും മുസ്ലീമും ഭാരതീയർ മാത്രമാകും.
  പഥികൻ ഒരാത്മപരിശോധന നടത്തു; സത്യം പറയുന്നതു പക്ഷേ പഥുക്കെ മതി. നിങ്ഗ്ങളുടെ ഇസ്ലാമിക സമൂഹം (തുർക്കിയിലൊഴികെ) ഇന്നും കാട്ടാള പുരോഹിതവർഗ്ഗത്തിന്റെ പിടിയിലാണു. എന്തെങ്കിലൂം അവർക്കെതിരെ മിണ്ടിയാൽ...ഓർക്കുമല്ലേ ചേകന്നൂരിനെ..)

  ReplyDelete
 3. അരുഷി, തീര്‍ച്ചയായും എല്ലാമറിയുന്നവന്‍ അവന്‍ മാത്രമാണല്ലോ?

  പ്രിയപ്പെട്ട Anonymous,
  തീര്‍ച്ചയായും താങ്കളൊരു അരൂപിയാവില്ല. പക്ഷെ മുഖമില്ലാത്തവനു ഹൃദയമുണ്ടാകുമെന്നു വിശ്വസിക്കാനും പ്രയാസമല്ലെ? എങ്കിലും രണ്ട് വാക്ക്.
  ഇന്ത്യാ വിഭജനത്തിനു ശേഷം കൊല്ലപ്പെട്ടവരില്‍ എല്ലാ മതവിശ്വാസികളുമുണ്ട്. ആ തെറ്റുകള്‍, രണ്ടു പക്ഷത്തെയും എത്ര കാലം വേട്ടയാടണമെന്നാണങ്ങ് പറയുന്നതു.

  എപ്പോഴും മനസ്സില്‍ വെക്കേണ്ട ഒന്നുണ്ട്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല. ഇതൊരു മതരാഷ്ട്രമായാല്‍ ‘അന്നു ഇന്ത്യ മരിച്ചു‘ എന്നു വിധിയെഴുതേണ്ടിവരും. ഇതൊരു മതേതര രാഷ്ട്രമായിരിക്കുമെന്നുള്ള ഉറപ്പിന്മേലാണ് ഇവിടെ മറ്റു മതസ്ഥര്‍ നിലയുറപ്പിച്ചത്. അല്ലെങ്കില്‍ മതവും ജാതിയും കൂടി അന്നേ നൂറുകണക്കിനു രാഷ്ട്രങ്ങളെ ഇവിടെ സൃഷ്ടിക്കുമായിരുന്നില്ലെ?

  ReplyDelete
 4. പ്രിയപ്പെട്ട Anonymous,

  യുദ്ധം, സമാധാനം കൊണ്ടുവരാനുള്ള ആദ്യ വഴിയല്ലെന്നു മനസ്സിലാക്കുക. താങ്കള്‍ക്കു കാശിയും മധുരയും വീണ്ടെടുക്കാം.അതിനു ശ്രമിക്കാം. എനിക്കൊരു വിരോധവുമില്ല. ഭൂമിയിലും, പരലോകത്തും സ്വര്‍ഗ്ഗം വീണ്ടെടുക്കാന്‍ പറ്റുമോ എന്നു മാത്രമാണെന്റെ ചിന്ത.

  പിന്നെ, താങ്കള്‍ പറഞ്ഞ ഒരു കാര്യം വ്യക്തമാക്കിയാല്‍ കൊള്ളാം. ഇന്ത്യവിട്ടുപോകാന്‍ ഇതുവരെ പറ്റിയിട്ടില്ല. മറ്റുള്ളവര്‍ക്കു, മുസ്ലീമീങ്ങളെക്കാള്‍ കുറച്ചു മാത്രം സ്വാതന്ത്ര്യമുള്ള ഏതു മുസ്ലിം രാഷ്ട്രമാണ് താങ്കള്‍ക്കറിയുക. ഇറാക്കിലുമൊക്കെ അന്യമതസ്ഥര്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചിരുന്നു എന്നു എനിക്കറിയാം. മത ന്യൂനപക്ഷം കലാപമുയര്‍ത്തേണ്ടിവന്നിട്ടുള്ള ഒരു മുസ്ലീം രാഷ്ട്രം പറയൂ.

  ഇസ്ലാമിനേയും ക്രിസ്തുമതത്തേയും സൌഹൃദത്തോടെ കണ്ടപ്പോള്‍ ഹൈന്ദവ സംസ്കാരത്തിനും നേട്ടങ്ങളുണ്ടായില്ലേ? വര്‍ണ്ണവിവേചനം തിരിച്ചറിഞ്ഞതും, സതിയും, മാറുമറക്കാന്‍ അവകാശമില്ലാത്ത അവസ്ഥയും മാറിയതുമൊക്കെ പുതിയ മതങ്ങള്‍ പരിചയപ്പെട്ടതു കൊണ്ടല്ലേ?

  ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടുക. സംവാദങ്ങളും ചര്‍ച്ചകളും നേരുകണ്ടെത്താന്‍ വേണ്ടിയാകണം. വ്യക്തികളെ ഉന്മൂലനം ചെയ്ത് ആശയങ്ങളെ തകര്‍ക്കാന്‍ കഴിയില്ലെന്ന് എല്ലാ മതസ്ഥരും മനസ്സിലാക്കിയാല്‍ നന്ന്. ചേകന്നൂരിന്റെ കാര്യത്തിലുമതല്ലെ സംഭവിച്ചതു. ദൈവം നിശ്ചയിക്കും പോലെയാണ് നമ്മുടെ മതവും, രാജ്യവും, ഭാഷയുമെല്ലാം. നമ്മള്‍ എന്തായിരിക്കുന്നുവോ, കുറഞ്ഞ പക്ഷം അതില്‍ ഏറ്റവും നല്ലവനാവുക.

  നമുക്കു യോജിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഭിന്നിക്കാന്‍ കുറച്ചു കാര്യങ്ങളേയുള്ളൂ. പക്ഷെ എന്തു ചെയ്യാം, ഭിന്നിക്കാനാണെല്ലാവര്‍ക്കും താല്‍പ്പര്യം.

  നന്ദി...

  ReplyDelete
 5. മനുഷ്യനാണ് പ്രധാനം അവന്‍റെ വിശ്വാസങ്ങളോ വികാരങ്ങളോ അല്ല. മതങ്ങളുടെ
  പേരില്‍ ചേരിതിരിഞ്ഞ് കലഹിക്കുന്നവര്‍ പത്തു തലമുറയ്ക്ക് മുന്‍പുള്ള അവരുടെ മുത്തച്ഛന്റെ പേരും കുലവും പറയാന്‍ കഴിയുമോ ? നമ്മള്‍ അവകാശ പെടുന്ന പലതും നമ്മില്‍ ഇല്ല എന്ന് ആദ്യം വിശ്വസിക്കാന്‍ ശ്രമിക്കണം

  ReplyDelete

എന്താണ് പറയണമെന്നു തോന്നിയതു? അതെന്തായാലും ഇവിടെയെഴുതൂ...

Related Posts with Thumbnails