പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Friday, October 30, 2009

ലൌ ജിഹാദിലൂടെ മതപരിവര്‍ത്തനം എന്ന ശുദ്ധ അസംബന്ധം

ഈ തലക്കെട്ടാണെന്റെ ഇപ്പോഴത്തെ അഭിപ്രായം. വാദങ്ങള്‍ കുറെ എഴുതി. പക്ഷെ, എന്തു അസത്യവും വിശ്വസിക്കുന്ന -അനീതി പ്രവര്‍ത്തിക്കുന്ന - അതിനെതിരെ പ്രവര്‍ത്തിക്കാത്ത - നാവിറങ്ങിപ്പോയ, സംഘടനകളും, സാംസ്കാരിക നായകന്മാരും, മാധ്യമങ്ങളും, ജനങ്ങള്‍ക്കും മുന്നില്‍ എന്തെഴുതിയിട്ടും എന്തു കഥ?

സത്യം, ഞാന്‍ നിരാശയുടെ പടു കുഴിയിലാണ്. ഇങ്ങനെയാണെങ്കില്‍ എന്റെ നാട് നാശത്തിലേക്കാണ് എന്നതാണ് പരമ സത്യം.

അതിനാല്‍, അതിനാല്‍ മാത്രം..........

നിരാശയോടെ, പ്രതിഷേധത്തോടെയും..........
ഉള്ളില്‍ പ്രണയവും, മതവും, വിശ്വാസവുമായി.........

ഒരു നീരുറവതേടി............

14 comments:

 1. ഈ തലക്കെട്ടാണെന്റെ ഇപ്പോഴത്തെ അഭിപ്രായം. വാദങ്ങള്‍ കുറെ എഴുതി. പക്ഷെ, എന്തു അസത്യവും വിശ്വസിക്കുന്ന -അനീതി പ്രവര്‍ത്തിക്കുന്ന - അതിനെതിരെ പ്രവര്‍ത്തിക്കാത്ത - നാവിറങ്ങിപ്പോയ, സംഘടനകളും, സാംസ്കാരിക നായകന്മാരും, മാധ്യമങ്ങളും, ജനങ്ങള്‍ക്കും മുന്നില്‍ എന്തെഴുതിയിട്ടും എന്തു കഥ?

  സത്യം, ഞാന്‍ നിരാശയുടെ പടു കുഴിയിലാണ്. ഇങ്ങനെയാണെങ്കില്‍ എന്റെ നാട് നാശത്തിലേക്കാണ് എന്നതാണ് പരമ സത്യം.

  അതിനാല്‍, അതിനാല്‍ മാത്രം..........

  നിരാശയോടെ, പ്രതിഷേധത്തോടെയും..........
  ഉള്ളില്‍ പ്രണയവും, മതവും, വിശ്വാസവുമായി.........

  ഒരു നീരുറവതേടി............

  ReplyDelete
 2. കൂട്ടരേ ഇതാ ഒരു "ബ്ലോഗ്‌ ജിഹാദി"!

  ReplyDelete
 3. തൊണ്ടതൊടാതെ വിഴുങ്ങേണ്ട ചിലകാര്യങ്ങള്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കും , അവ വിശ്വസിക്കുകയും വികാരം കൊണ്ട് പ്രതികരിക്കുകയും ചെയ്യേണ്ടത് ഓരോ ഭാരതീയ പൌരന്റേയും കടമയാണ്.
  അടുത്തിടെ പ്രഖ്യാപിക്കപ്പെട്ട അത്തരത്തിലെ രണ്ടു ഭീകരസത്യങ്ങളാണ്
  1) ലൌജിഹാദ്
  2) ജനശ്രദ്ധയാകര്‍ഷിക്കാന്‍ ഡി.എച്ച്. ആര്‍. എം എന്ന സംഘടന ഒരു പാവപെട്ട നിരപരാധിയെ വെട്ടിക്കൊന്നു.

  ReplyDelete
 4. Media can Create any symbols. Don't believe medias.
  Visit http://marushabdam.blogspt.com
  http://solidarity-southnews.blogspot.com
  http://brpbhaskar.blogspot.com

  ReplyDelete
 5. ഇതേക്കുറിച്ചുള്ള എന്റെ ചിന്തകള്‍ ഇവിടെയുണ്ട്:
  http://pulchaadi.blogspot.com/

  കൂടെ ഒരു സിനിമ നിരൂപണവും - സിനിമ ഇപ്പോള്‍ കേരളത്തില്‍ തകര്‍ത്തോടുന്ന "ലവ് ജിഹാദ്"

  ReplyDelete
 6. ആര്‍ എസ് എസിനെയും, കെ.സി.ബീ.സി യും ഒക്കെ മനസ്സിലാക്കം. ഇടതു മതേതര ബുദ്ധിജീവി നാട്യക്ക്കാര്‍ക്ക് പോലും ‘ഷണ്ഡത്വം ‘ ബാധിച്ച സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്ന യാഥാര്‍ഥ്യം ....നിരാശപെടുത്തുന്നു.
  ഷെയര്‍ മാര്‍ക്കറ്റ് ജിഹാദ്,ബ്ലോഗ് ജിഹാ‍ദ്, മാധ്യമ ജിഹാദ് .....ഇങ്ങനെ, ഇനിയെന്തൊക്കെ ജീഹാദുകളാണ് വിരിയാന്‍ പോകുന്നതെന്നാരു കണ്ടു.

  ReplyDelete
 7. ലവ് ജിഹാദ്, ക്ലിനിക്കല്‍ ജിഹാദ്, ബ്ലോഗ്‌ ജിഹാദ്, മീഡിയ ജിഹാദ്, ഹോട്ടല്‍ ജിഹാദ്, ഷെയര്‍ മാര്‍കറ്റ്‌ ജിഹാദ്, ബീഫ് ജിഹാദ്, ചിക്കന്‍ ജിഹാദ്, പിന്നെ ടീച്ചിംഗ് ജിഹാദ്! ഈ ഞാനൊരു ടീച്ചിംഗ് ജിഹാദി, ഹായ്‌!!

  ReplyDelete
 8. നിരാശപ്പെടാൻ ഇതിലെന്തിരിക്കുന്നു. നിലവിലിരിക്കുന്ന ഈ വ്യസ്ഥയിൽ നിന്നും ഇതിനപ്പുറം പ്രതീക്ഷിക്കരുത്‌.ഇതു കൊണ്ടുകൂടിയാണ് ഇതു മാറണം എന്നും മാറ്റണമെന്നും പറയുന്നത്‌.

  ReplyDelete
 9. എന്താ ചെയ്യാ..പെഴച്ച് പോകണ്ടെ..?

  ReplyDelete
 10. വിഷയവും ആയി ബന്ധപ്പെട്ട് മറ്റൊരു ബ്ലോഗില്‍ ഞാന്‍ ഇട്ട ഒരു കമ്മെന്റ് ഇവിടെ ചേര്‍ക്കട്ടെ .

  എന്റെ വീടിനു തൊട്ടു അടുത്തുള്ള ഒരു മുസ്ലിം പെണ് കുട്ടി കര്‍ണ്ണാടകയില്‍ ബി ഡി എസിന് പഠിക്കുന്ന കാലത്ത് അവളുടെ കൂടെ പഠിക്കുന്ന , ഉയര്‍ന്ന ജാതിയിലുള്ള ഒരു ഹിന്ദു യുവാവുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് അവര്‍ കല്യാണം കഴിക്കുകയും ചെയ്തു ..സ്വാഭാവികം ആയും അവളുടെ വീട്ടുകാര്‍ അവളെ കയ്യൊഴിഞ്ഞു , ഒറ്റ മോനായിട്ടു കൂടി അവന്റെ വീട്ടുകാരും അവരെ കയ്യൊഴിഞ്ഞു ...

  ഇരു വീട്ടുകാരും കയ്യൊഴിഞ്ഞ അവര്‍ , പ്രത്യേകിച്ച് ഒട്ടും സെറ്റില്‍ ആകാത്ത ഇരുവരും , ലോഡ്ജ് റൂമില്‍ ഒറ്റപ്പെട്ടു താമസിക്കവേ , മാസങ്ങള്‍ക്കു ശേഷം അവളുടെ വീട്ടുകാര്‍ അവരെ അവന്‍ മുസ്ലിം ആവുകയാണെങ്കില്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു .. തുടര്‍ന്ന് അവന്‍ ഇസ്ലാം സ്വീകരിക്കുകയും പേര് മാറ്റുകയും ചെയ്തു .. ഇപ്പോള്‍ ഇരുവരും ഒരു ഡെന്റല്‍ ക്ലിനികില്‍ വര്‍ക്ക്‌ ചെയ്യുന്നു .

  ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വസ്തുത , ഹിന്ദു മതത്തിലേക്ക് മത പരിവര്‍ത്തനം നടത്തുന്നത് വളരെ അപൂര്‍വ്വം ആണെന്നാണ്‌ എന്റെ അറിവ് .. ജാതി തുടങ്ങി സാങ്കേതിക പ്രശ്നങ്ങള്‍ വേറെയും .. ചുരുക്കത്തില്‍ മിക്ക മിശ്ര വിവാഹിതര്‍ക്കും ഒറ്റപ്പെടല്‍ അതിജീവിക്കാന്‍ കഴിയാതെ വരികയും മത പരിവര്‍ത്തനം നടത്താതെ കുടുംബങ്ങളിലേക്ക്‌ ഇണയെ ക്കൂട്ടി മടങ്ങാന്‍ കഴിയാതെ വരികയും ചെയ്യുന്നു .. ഹിന്ദു മതത്തെ അപേക്ഷിച്ച് ഇസ്ലാമിലേക്ക് എളുപ്പത്തില്‍ കടന്നു വരാം എന്നതിനാല്‍ അവര്‍ അതിനു ഒരുങ്ങുന്നു എന്നത് കൂടി കാരണം ആകാം ..കാരണം ഇസ്ലാം ഒരു ആദര്‍ശ സംഹിതയാണ് ...ഹിന്ദു മതത്തിലെ ജാതി പോലെ ജന്മനാ ലഭിക്കുന്ന ഒന്നല്ല എന്നര്‍ത്ഥം .

  എന്ത് കിട്ടിയാലും ഒരു സമുദായത്തെ ഒട്ടാകെ അടിക്കാനും അങ്ങിനെ ആ സമുദായത്തെ കൂടുതല്‍ അന്യവല്‍ക്കരിക്കാനും നടത്തുന്ന ആസൂത്രിത ശ്രമങ്ങളില്‍ അറിഞ്ഞും അറിയാതെയും പങ്കാളികള്‍ ആകാന്‍ ശ്രമിക്കുന്നവരുടെ ശ്രദ്ധയില്‍ ഒരു ഖുറാന്‍ വാക്യം അറിയിക്കട്ടെ .

  "ഒരു സമൂഹത്തോടുള്ള അമര്‍ഷം അവരോടു അനീതി കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ ".(വിശുദ്ധ ഖുറാന്‍ )

  ReplyDelete
 11. ഓ.ടോ
  മംഗലാപുരത്തുള്ള ഒരു ഹിന്ദു യുവാവ് പതിനേഴില്‍ പരം സ്ത്രീകളെ പ്രണയിച്ചു വശീകരിച്ചു , സൈനൈഡ് മറ്റും കൊടുത്തു കൊന്ന സംഭവം വായിച്ചു ..ദൈവമേ അതെങ്ങാനും ഒരു മുസ്ലിം യുവാവ് ആയിരുന്നെങ്കിലോ .. ലവ് ജിഹാദിന് ഏറ്റവും വലിയ ഉദാഹരണം മറ്റൊന്ന് എന്തിനു പിന്നെ ?

  ReplyDelete
 12. എല്ലാ കിത്താബുകളും പടിച്ച മുസ്ലിം ചെറുപ്പാക്കാരല്ലെ മാല തട്ടിപ്പറിക്കല്‍; പെണ്‍വാണിഭം, ജ്വല്ലറി മോഷണം, ബെക്ക്‌ മോഷണം എന്നി സകല നൂതന സംരഭകത്വത്തിന്റെയും പിന്നില്‍ എന്നത്‌ മറച്ച്‌ വച്ച്‌ മറ്റുളളവരുടെ കാര്യം വിളിച്ച്‌ കൂവണോ. സഹോദരാ


  ഒന്ന്‌ പത്രം എടുത്ത്‌ നോക്ക്‌ കാണാം ഒരു പാട്‌ ചെറുപ്പക്കാരെ ഇവര്‍ക്ക്‌ എന്ത്‌ പറ്റി,


  ലവ്‌ലി ജിഹാദ്‌ ഈ അടുത്ത്‌ വന്ന ആശയം


  മുസ്ലിം ചെറുപ്പക്കാരേ സന്‍മാര്‍ഗത്തിലേക്ക്‌ നയിക്കാന്‍ നോക്ക്‌ ആദ്യം എന്നിട്ട്‌ പറ ലവ്‌ലി ജിഹാദ്‌


  **********************************************************************************************************  എന്താണ്‌ ലവ്‌ ജിഹാദ്‌ ? ഇതിന്റെ ഉല്‍ഭവം എങ്ങിനെയാണ്‌ ? ഇത്‌ ആരുടെ സ്‌ഷ്ടി ?  സഹോദരാ നമ്മുടെ വിദ്യാഭ്യാസത്തില്‍ ഉളള മാറ്റം അതയാത്‌ (കാബസ്‌) ജീവിതം കയറൂരി വിട്ടതിന്റെ പാര്‍ശ്വ ഫലങ്ങള്‍ ആയിരിക്കും ഒന്നാമത്തെത്‌്‌്‌്‌ , നമ്മുടെ കോളേജില്‍ എന്താണ്‌ സംഭവിക്കുന്നത്‌. അവിടെ ആണിനും പെണ്ണിനും ഇടയിലുളള മറ (Beam) ഇല്ലാതെ പോയതല്ലെ ? ഇതില്‍ കുട്ടികളെ ശ്രദ്ധിക്കുന്നതില്‍ രക്ഷിതാക്കളുടെ മിടുക്ക്‌ വളരെ ദുര്‍ബലമായി പോയിരിക്കുന്നു.


  അതേ എല്ലാം സംഭവിച്ച്‌ കഴിഞ്ഞേ നമമുടെ രക്ഷിതാക്കള്‍ ഉണരൂ..(എാത്‌ മതസ്ഥരും)


  പിന്നെ നമ്മുടെ സിനിമാ മറ്റ്‌ മിഡിയാ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം പ്രണയ ജിഹാദ്‌ സംഭവ ബഹുലമാക്കി 100ദിവസം തികച്ചത്‌ ഈ സമയത്ത്‌ ഒര്‍ക്കുന്നത്‌ നന്നായിരിക്കും...


  ഇസ്ലാമില്‍ പ്രണയം നടിച്ച്‌്‌ ആളെ കൂട്ടേണ്ട ആവശ്യമുണ്ടോ ?

  ഒരിക്കലുമില്ല കാരണം പ്രണയം കാമുകി കാമുകന്‍മാരുടെ ആഗ്രഹം സഫലീകരിക്കലാണ്‌ എ.ന്ന ഒരു ലക്‌്‌ഷം മാത്രമേ ഉളളൂ (അവന്‍ അവളിലേക്ക്‌ അടുക്കുന്നു അവള്‍ അവനിേലക്കും )


  ഇസ്ലാം പ്രണയ വിവാഹത്തെ പ്രോല്‍സാഹിപ്പിച്ചിട്ടുണ്ടോ ?


  ഇല്ല. ഒരിക്കലും മില്ല, കാരണം ഇസ്ലാമില്‍ വൈവാഹിക ജീവിതം തുടങ്ങ്‌ുംപ്പോള്‍ അതിന്‌ മതത്തിന്റെ സമൂഹത്തിന്റെ, കുടുംബത്തിന്റെ (മഹല്ല്‌ കമ്മറ്റിയുടെ) പിന്തുണ(മാനദണ്‌ഢങ്ങള്‍) അത്യാവശമാണ്‌  ഇസ്ലാം ദാമ്പദ്യ ജീവിതത്തില്‍ സമാധാനം കാംക്ഷിക്കന്നു. ഒളിച്ചേ്‌ാടുന്നവര്‍ക്ക്‌ എവിടെയാണ്‌ സമാധാനം

  ReplyDelete
 13. മതേതര ഇന്ത്യയില്‍, ഏതു മതത്തിന്റെ നാശവും മതേതര ഇന്ത്യയുടെ തകര്‍ച്ചയാണ്. ഏതു മതത്തെ തകര്‍ത്താലും തകരുന്നതു ഭാരതം തന്നെയാണ്.

  നാമൊരു മോശപ്പെട്ട വിഷയത്തില്‍ പിടിക്കപ്പെട്ടാല്‍, ഉടന്‍ തന്നെ പിടിച്ചവനെ മോശപ്പെട്ടവനാക്കി ചിത്രീകരിക്കുക. അങ്ങനെ നമുക്കു സമൂഹത്തിനു മുന്നില്‍ മാന്യനാകാം. അതാണിപ്പോള്‍ നടക്കുന്നത്.

  കോടതി എതിര്‍ വിധി കല്‍പ്പിച്ചാല്‍ ഉടന്‍ നാലു സാംസ്കാരിക നായകന്മാരെയും കൂട്ടി തെറി പറയുക. ആരെങ്കിലും എന്തെങ്കിലും തെറ്റ്‌ ചൂണ്ടിക്കാണിച്ചാല്‍ ഉടന്‍തന്നെ അവന്റെയും കുടുംബത്തിനെയും കാടടച്ച്‌ മോശക്കാരാക്കുക. പിന്നീടവന്‍ ഒരുത്തനെയും ഉപദേശിക്കരുതു. നമ്മുടെ പക്ഷത്തുള്ള ഒരാള്‍ മറുപക്ഷത്തില്‍ എന്തെങ്കിലും പ്രത്യേകതകണ്ട്‌ ചേരിമാറിയാല്‍ ഉടന്‍ മറുപക്ഷത്തെ മോശക്കാരാക്കി ചിത്രീകരിക്കുക. ഇതിന്റെയൊക്കെ പ്രത്യാഘാതങ്ങള്‍ കുമ്പസരിച്ഛാലും തീരില്ലെങ്കിലും, നമുക്കു മാന്യനാവണമെങ്കില്‍ ഇതൊന്നും ചെയ്യാതിരുന്നു കൂടാ.

  ഒന്നുമറിയാതെ(?) പത്തുപതിനെട്ടു വര്‍ഷത്തിന്നുമേലെ ഭൂമിയില്‍ ജീവിച്ചു പ്രായപൂര്‍ത്തിയായിപ്പോയ പാവങ്ങളായ രണ്ട്‌ പെണ്‍കുട്ടികള്‍, വീട്ടുകാരെയും ബന്ധുക്കളെയും സ്വന്തം മതത്തെയും വിട്ടു ആരുടെയെങ്കിലും കൂടെപ്പോയാല്‍ അത്‌ നാണക്കേട്‌ തന്നെ. സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയുമൊക്കെ മറുചേരിയില്‍ നിന്നും തിരിച്ചുകൊണ്ടുവന്നാലും നാലാളറിഞ്ഞതിന്റെ ക്ഷീണവും മാനക്കേടും മാറില്ല. അതുമാറണമെങ്കില്‍ കുട്ടിയെ ചതിച്ചു വലയില്‍ വീഴ്ത്തി തട്ടിക്കൊണ്ട്‌ പോയതാണെന്നു വരണം. പക്ഷെ കോടതിയില്‍ തന്നെ, സ്വന്തം ഇഷ്ടപ്രകാരമാണു പോയതും മതം മാറിയതുമെന്നും ഇനി പുതിയ മതാചാരപ്രകാരം ജീവിക്കാന്‍ അനുവദിക്കണമെന്നും പറഞ്ഞഞ്ഞവരെ തട്ടിക്കൊണ്ട്‌ പോയതാണെന്നു വരുത്തിത്തീര്‍ക്കാന്‍ ബുദ്ധിമുട്ടാണ്‌. പിന്നെ ചെയ്യാന്‍ പറ്റുന്നതു ഒരു കൊടുങ്കാറ്റില്‍ പെട്ടുവെന്നോ സുനാമി കൊണ്ടുപോയിയെന്നോ വരുത്തുക. ഒരശനിപാതവും വന്നില്ലെങ്കില്‍ അത്തരം ഒന്നിനെ ചമച്ച്‌ കൊണ്ടുവരിക. ചുരുക്കത്തില്‍ പറഞ്ഞാല്‍ അങ്ങനെ കേരളതീരത്തു കൊണ്ടുവന്നെത്തിച്ച സുനാമിയാണ്‌ ലൗജിഹാദ്‌.

  ReplyDelete
 14. സ്നേഹം കൊണ്ടാണ്‌ ഒട്ടുമിക്ക മതങ്ങളും വളര്‍ന്നത്‌. ഭീഷണിയും ഉന്മൂലനവും ആരെയും പനപോലെ വളര്‍ത്തില്ലല്ലോ? സ്നേഹം കണ്ടിട്ടാണ്‌ മതം നോക്കാതെ മക്കള്‍ ഇണയെ കണ്ടെത്തുന്നതും. അപ്പോള്‍ മതമെന്നതു വിലങ്ങു തടി മാത്രമാവുന്നു. മതവും ജാതിയും മറ്റുപലതും കുഴഞ്ഞു കിടക്കുന്ന ഒരു സമൂഹത്തില്‍ ജീവിക്കേണ്ടതുകൊണ്ടാണ്‌ വിവാഹത്തോടൊപ്പം ആരെങ്കിലുമൊരാള്‍ മതം മാറാന്‍ സന്നദ്ധരാകുന്നതും.

  പ്രണയിക്കുന്നവര്‍ക്കു പ്രണയം തന്നെയാണ്‌ മതം. ഭാവിയില്‍ ഒരു മതം ആവശ്യമായാല്‍ ഉപയോഗിക്കാന്‍ വേണ്ടി മാത്രമാണ്‌ മിക്കവരും മതം മാറുന്നതു. വിശ്വാസത്തിന്റെ ദൃഡത കുറഞ്ഞയാള്‍, അല്ലെങ്കില്‍ സ്നേഹത്തിന്നു ഏറ്റവും വില കല്‍പ്പിക്കുന്നയാള്‍ (മിക്കവാറും പെണ്‍കുട്ടി), അതുമല്ലെങ്കില്‍ മതത്തേക്കാള്‍ കൂടുതല്‍ ഇണയെ സ്നേഹിക്കുന്നയാള്‍ പഴയ വിശ്വാസം ഉപേക്ഷിക്കുന്നു.

  ഹിന്ദുവിനു എല്ലാം ദൈവമാണ്‌. എന്നു പറഞ്ഞാല്‍ എല്ലാവരുടെ ദൈവവും സ്വന്തമാണെന്നു ചുരുക്കം. എന്നാല്‍ സെമിറ്റിക്‌ മതങ്ങളിലുള്ളവര്‍ക്ക്‌ മതം മാറ്റമെന്നാല്‍ ഒരുപാട്‌ ജീവിതനിഷ്ഠകളെ ഉപേക്ഷിക്കലാണ്‌. മതസ്ഥാപനങ്ങളുമായി അവര്‍ അത്രക്കു ബന്ധപ്പെട്ടു കിടക്കുന്നു. ജനനവും ജീവിതവും മരണവും മതവുമായി കെട്ടുപിണഞ്ഞു കിടക്കുന്നവര്‍ക്കു മതത്തെ ഉപേക്ഷിക്കല്‍ വളരെ ബുദ്ധിമുട്ടാണ്‌. അതുകൊണ്ട്‌ തന്നെ ഇണയെ സ്വന്തം മതത്തിലേക്കു കൊണ്ട്‌പോകാന്‍ ശ്രമിക്കുക സ്വാഭാവികം. അപ്പോഴാണ്‌ മത സമൂഹത്തിന്റെ ഇടപെടല്‍ ഉണ്ടാവുന്നത്‌. മതത്തിന്റെ കാവലാള്‍ ദൈവമാണെങ്കിലും അതു തങ്ങളുടെ കടമയാണെന്നാണ്‌ പലരുടെയും വിശ്വാസം. ഒരാള്‍ പോയാലൊ വന്നാലൊ മതത്തിനൊന്നും സംഭവിക്കില്ല. എങ്കിലും വരുന്നവരെ സ്വീകരിക്കലും പോകുന്നവരെ ശപിക്കലും തുടരുന്നു. വരുന്നവര്‍ക്കു സഹായം നല്‍കലും നമ്മുടെ സമൂഹത്തില്‍ പതിവുള്ളതു തന്നെ. സഹായം നല്‍കി മതത്തിലാക്കുന്നവരും കുറവല്ലല്ലോ? എങ്കിലും പുരുഷന്റെ മതം സ്ത്രീ കൈക്കൊള്ളുന്നതായാണ്‌ പൊതുവെ കണ്ടുവരുന്നത്‌.

  ഇവിടെയാണ്‍ ലൗജിഹാദിനു തെളിവുകള്‍ കിട്ടുന്നത്‌. മുസ്ലിം പുരുഷന്മാര്‍ വിവാഹം കഴിച്ച ഹൈന്ദവ പെണ്‍കുട്ടികളുടെ മതം മാറ്റപ്പെടുന്നു എന്നതു സത്യംതന്നെയാണ്‌. അന്യമതസ്ഥരുമായി പ്രണയ വിവാഹത്തില്‍ എത്തിച്ചേരുന്ന മുസ്ലിം പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും ഇസ്ലാം മതം ഉപേക്ഷിക്കുകയായിരിക്കും ചെയ്യുക എന്നതും സത്യം. കണക്കുകളില്‍ ഹൈന്ദവ സഹോദരിമാരില്‍ കൂടുതല്‍ പേര്‍ മതം മാറിയതായി കണ്ടെത്തിയാല്‍ അതില്‍ അതിശയോക്തിക്കും വകയില്ല. ഭൂരിപക്ഷത്തില്‍ നിന്നല്ലേ ഭൂരിപക്ഷം മാറ്റങ്ങള്‍ ഉണ്ടാവൂ. കൂടാതെ അന്യരോടുള്ള നോട്ടം മുതല്‍ ഇടപഴകലും ചിന്തയും വരെ വിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുന്നവരില്‍ നിന്നും അത്ര പെട്ടെന്നൊന്നും പ്രണയം പുറത്തു ചാടാത്തതിനാല്‍ ക്രിസ്തു-മുസ്ലീം സമൂഹങ്ങളില്‍ നിന്നും ആണ്‍-പെണ്‍ വേലി ചാട്ടങ്ങളും കുറവായിരിക്കും. പ്രണയിക്കുമ്പോള്‍ തന്നെ മതം നോക്കുന്നവരാണധികവും. മതമൊന്നല്ലെങ്കില്‍ ഉള്ളില്‍ തോന്നുന്നതിനെ മുളയിലേ നുള്ളും ഇന്നത്തെ കുട്ടികള്‍.

  ReplyDelete

എന്താണ് പറയണമെന്നു തോന്നിയതു? അതെന്തായാലും ഇവിടെയെഴുതൂ...

Related Posts with Thumbnails