പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Saturday, January 9, 2010

കോടതിക്കൊരു സല്യൂട്ട്

ബസ് സമരത്തെ സംബന്ധിച്ചുള്ള കോടതിയുടെ പരാമര്‍ശങ്ങള്‍ കോരിത്തരിപ്പിച്ച ഒരാഴ്ചയാണ് കടന്നു പോയതു. ഹാ!!! എന്തൊരു ആജ്ഞാ ശക്തിയാണ് കോടതിക്കു?!!. ഹൊ!!!, സ്വന്തമായി സൈന്യമില്ലാത്ത ഒരു രാജാവിന്റെ വാക്കുകള്‍ എത്ര ഭയഭക്തിയോടെയാണ് എല്ലാവരും കാണുന്നത്? സത്യം, ഈ നാട്ടിലെ ജനാധിപത്യത്തെയും, ഭരണഘടനാ സ്ഥാപനങ്ങളെയും, അനുസരണയുള്ള ജനത്തെയും കണ്ട് ഞാന്‍ കോരിത്തരിച്ചു നിന്നുപോയി.

നിയമം നിര്‍മിക്കാനായി നാം തന്നെ തെരെഞ്ഞടുത്തയച്ച രാഷ്ട്രീയക്കാരായ അധികാരികളോടുള്ളതിനേക്കാള്‍ കൂടുതല്‍, നിയമം നടപ്പിലാക്കുന്ന-ആയുധം കൈവശമുള്ള പോലീസിനോടുള്ളതിനേക്കാള്‍ കൂടുതല്‍, ന്യായാധിപരില്‍ വിശ്വാസവും ഭയവും അനുസരണയും നാം കാട്ടുന്നു. സ്വജനപക്ഷപാതവും അഴിമതിയും മറ്റുള്ളവയെ അപേക്ഷിച്ചു തുലോം കുറവായതാകണം അതിനു കാരണം. നമ്മുടെ ഇടയിലെ സംഘടിത ശക്തികള്‍ക്ക് ആരോടെങ്കിലും ഇത്തിരി ഭയവും അനുസരണയും ഉണ്ടെന്നറിയുന്നതൊരു പ്രത്യാശയാണ്.

ബസ് സമരത്തിന്റെ ന്യായാന്യായങ്ങളിലേക്കു ഞാന്‍ ഇപ്പോള്‍ കടക്കുന്നില്ല. ‘സമരങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു‘ എന്നതു, കാണേണ്ടവരില്‍ ചിലരെങ്കിലും കാണുന്നുവെന്നതും അസംഘടിത ജനതക്കുവേണ്ടി അവര്‍ പ്രതികരിക്കുകയും ചെയ്യുന്നു എന്നതു ഒരു നീരുറവായാണ്. അതു ശ്ലാഘനീയവുമാണ്.

അതിനാല്‍ അഭിമാനത്തോടെ, “കോടതിക്കൊരു സല്യൂട്ട്”

12 comments:

 1. നമ്മുടെ ഇടയിലെ സംഘടിത ശക്തികള്‍ക്ക് ആരോടെങ്കിലും ഇത്തിരി ഭയവും അനുസരണയും ഉണ്ടെന്നറിയുന്നതൊരു പ്രത്യാശയാണ്.

  ReplyDelete
 2. അതു കറക്ട്..
  എന്റെ വകയും ഒരു സല്യൂട്ട്.

  ReplyDelete
 3. ഞാനും കൂടുന്നു. എന്റേയും ഒരു സല്യൂട്ട്.

  ReplyDelete
 4. "അസംഘടിത ജനതക്കുവേണ്ടി അവര്‍ പ്രതികരിക്കുകയും ചെയ്യുന്നു എന്നതു ഒരു നീരുറവായാണ്."
  എന്ന വിശ്വാസം എനിക്കില്ല.

  ReplyDelete
 5. ഞാനുമുണ്ട് കൂടെ :)

  ReplyDelete
 6. നന്ദി കൂട്ടുകാരേ...

  വന്നതിന്നും കമന്റിയതിനും.

  pattepadamramji, ബസ്സ് സമരത്തിന്റെ ദുരിതം പേറി നിന്നവര്‍ക്കു ആശ്വാസവാക്കായി, ഒരു പ്രതികരണം വന്നതു കോടതിയുടെ ഭാഗത്തുനിന്നാണ്. ഭരണപക്ഷം ഒത്തുകളിക്കുന്നുവെന്ന തോന്നലും, വലതു പക്ഷം കാശുള്ളവനെ പിണക്കാതിരിക്കാന്‍ കാര്യമായി പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നുവെന്ന തോന്നല്‍ നിലനില്‍ക്കെയാണ് ഒരു പ്രതീക്ഷയായി കോടതി നിരീക്ഷണങ്ങള്‍ എത്തിയതു. കോടതിയോടൊരു ഏറ്റുമുട്ടലിന്നു തയ്യാറാകാതിരുന്നതാണ്‍് എന്നെ സന്തോഷിപ്പിച്ച നീരുറവയിലൊന്നു.

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. ജനങ്ങളെ ബന്ദിയാക്കിയ എത്രസമരങ്ങൾ കഴിഞ്ഞു..കോടതികൾ പണ്ടുമുണ്ടായിരുന്നില്ലെ?

  ReplyDelete
 9. നന്ദി താരകന്‍,

  തീര്‍ച്ചയായും കോടതി പണ്ടുമുണ്ടായിരുന്നു. ചിലപ്പോള്‍ സ്വയം പ്രതികരിച്ചു. മറ്റു ചിലപ്പോള്‍ മൌനം അവലംബിച്ചു. ബന്ദിനും ഹര്‍ത്താലിനുമെതിരെ കോടതികള്‍ സ്വമേധയാ ചില അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നാണെന്റെ ഓര്‍മ.

  ഇനി അങ്ങനെയല്ലാ എങ്കില്‍ തന്നെ, “അന്നു നിങ്ങള്‍ എന്തുകൊണ്ട് പറഞ്ഞില്ല?” എന്നു നമ്മള്‍ ചോദിക്കുന്നതു എത്ര മാത്രം ഉചിതമാണ്?

  സമയത്തും കാലത്തും നമ്മള്‍ പറയാതെ പോയ എത്ര കാര്യങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ട്. വേണ്ട സമയത്തു വേണ്ടതു സംഭവിക്കുമ്പോള്‍ അതിനെ അനുമോദിക്കുക എന്നതല്ലേ ശരി. ചെയ്യാതെ പോയതിനെ കുറ്റപ്പെടുത്തുന്നതിനെക്കാളും ചെയ്തത്റ്റിനെ വാഴ്ത്തുന്നതു നല്ലതെന്നു ഇപ്പോള്‍ എനിക്കു തോന്നുന്നു.

  ReplyDelete
 10. സ്വന്തം വർഗ്ഗത്തിനുവേണ്ടി,രാഷ്ട്രീയത്തിനുവേണ്ടി എപ്പോഴും പ്രതികരിക്കുന്ന മലയാളി ,സമൂഹത്തിനുവേണ്ടി വള്രെ വിരളമായെ പ്രതികരിക്കാറുള്ളൂ...
  അതുകൊണ്ട് ഇത്തരം ന്യായാധിപന്മാർക്ക് പിന്നിൽ നമ്മുക്കണിചേരാം അല്ലേ ?

  ReplyDelete
 11. നന്നായി മാഷെ .. ഞാനും ഈ അഭിപ്രായത്തോട് യോജിക്കുന്നു.

  ReplyDelete
 12. എന്തിനും ഏതിനും കോടതി ഇടപെടേണ്ട അവസ്തയാണ് ഇന്നു കേരളത്തില്‍. ജനങ്ങള്‍ക്ക് കോടതിയെ സമീപിക്കേണ്ട അവസ്തയും. നാടിന്റേയും നാട്ടാരുടെയും ആവശ്യങ്ങളും പ്രശ്നങ്ങളും പരിഗണിക്കാനും അവരുടെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കന്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും ജന പ്രതിനിധികളും ഒന്നും ചെയ്യുന്നില്ല എന്ന പരിതാപകരമായ അവസ്തയല്ലേ ഇത് സൂചിപ്പിക്കുന്നത്? കുറച്ച് കാലമായി ഇത് സര്‍വ്വ സാധാരണമായിരിക്കുന്ന്. ഒരു ബസ്സ് സമരത്തിന്റെ കാര്യത്തില്‍ പോലും കോടതി ഇടപെട്ടാലേ എന്തെങ്കിലും നടക്കൂ എന്നായിരിക്കുന്നു.

  ReplyDelete

എന്താണ് പറയണമെന്നു തോന്നിയതു? അതെന്തായാലും ഇവിടെയെഴുതൂ...

Related Posts with Thumbnails