പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Saturday, January 20, 2007

കോടതികള്‍ക്കെതിരെ സമരം ശരിയൊ ?

നിയമനിര്‍മാണങ്ങള്‍ നീതി രഹിതമാകുകയും, നിയമ നിര്‍മാണസഭകള്‍ അഴിമതിയുടെ കൂത്തരങ്ങുകളാകുകയും ചെയ്യുമ്പോള്‍ നന്മയുടെ നീരുറവ തേടി നാമെത്തുക കോടതികള്‍ക്കു മുന്നിലാണു. വ്യക്തമായ സ്വജനപക്ഷപാതം കാട്ടുന്ന ഭരണകൂടങ്ങളെയും മാധ്യമങ്ങളെയും അപേക്ഷിച്ചു നിക്ഷ്പക്ഷത പുലര്‍ത്താന്‍ കോടതികള്‍ക്കു കഴിയുന്നുമുണ്ട്‌. വ്യക്തമായ നിയമതിന്റെയും, അപഗ്രഥനത്തിന്റെയും, മറുവാദങ്ങളുടെയും അടിസ്ഥാനത്തിലാണല്ലൊ കോടതിവിധികള്‍ ഉണ്ടാവുക. വിധി ശരിയല്ല എന്ന് തൊന്നുന്നവര്‍ക്കു സമീപിക്കാന്‍ വേറെ വേദികളും ഉണ്ട്‌.

യാതൊരു ന്യായാന്യായങ്ങള്‍ക്കും പ്രസക്തിയില്ലാത്ത നിയമനിര്‍മാണ സഭകളെക്കാള്‍ ഭേദമല്ലെ ഇത്‌. ജനങ്ങലുടെ വിഢിത്തം കനിഞ്ഞു നല്‍കുന്ന മൃഗീയ ഭൂരിപക്ഷങ്ങളുടെ ഹുങ്കില്‍ എന്തും കാട്ടാമെന്നും, പ്രതിപക്ഷം എന്നാല്‍ തോറ്റവരാനെന്ന ധാരണയില്‍ ജയിക്കുന്നവന്‍ പറയുന്നതാണു നിയമം എന്ന പ്രാകൃത വ്യവസ്ഥകളെ അനുസ്മരിപ്പിക്കും വിധം ഭരണഘടനയുടെ അന്തസത്തെയെ പോലും മാറ്റിമറിക്കുന്ന രീതിയില്‍ നിയമനിര്‍മാണങ്ങള്‍ നടക്കുമ്പോള്‍ എവിടെയാണു അഭയം തേടുക. ഭരണഘടനയുടെ അന്തസത്തെയെ കാത്തുസൂക്ഷിക്കുന്ന രീതിയില്‍ അഭിപ്രായം പ്രകടിപ്പിക്കാതെ, ഏതെങ്കിലും പക്ഷം പിടിക്കാനാണു ഇന്നു മാധ്യമങ്ങള്‍ക്കും താല്‍പര്യം.

തങ്ങളുടെ അഭിപ്രായമാണു ശരിയെന്നു സ്ഥാപിക്കാന്‍ കോടതികളിലേക്കു സമരം നടത്തി കൊടതികളിലുള്ള ജനങ്ങളുടെ വിശ്വാസം നശിപ്പിക്കുകയല്ല വേണ്ടത്‌. സാധാരണക്കാരന്റെ കോടതികളിലുള്ള വിശ്വാസം ഇപ്പോഴെ തകര്‍ത്തില്ലെങ്കില്‍ തങ്ങളുടെ തനി നിറം നാളെ കോടതികള്‍ വഴി പുറത്തെത്തുമ്പോള്‍ ജനങ്ങല്‍ അതും വിശ്വസിക്കില്ലേ ? അതു കൊണ്ടാകും ഇപ്പൊഴേ ഈ കോലാഹലങ്ങള്‍. കോടതികളുടെ വിധികള്‍ അനുകൂലമാകുമ്പോള്‍ അതിനെ അനുമോദിക്കുകയും എതിരാകുമ്പോള്‍ കൊലവിളി നടത്തുകയും ചെയ്യുന്നതു ഉചിതമാണൊ?
തങ്ങളെ എതിര്‍ക്കുന്നവരെല്ലാം തെറ്റെന്നു വിശ്വസിക്കുന്നതു ശരിയല്ല. "നിങ്ങളെയൊരാള്‍ എതിര്‍ക്കുന്നു എന്നതുകൊണ്ടു എതിരാളി തെറ്റായിക്കൊള്ളണമെന്നില്ല"യെന്ന ഗാന്ധിജിയുടെ വാക്കുകള്‍ ഇത്തരുണത്തില്‍ ഓര്‍ത്തുപൊകുന്നു. എന്താണു നിങ്ങളുടെ അഭിപ്രായം??

1 comment:

  1. ഇര്‍ഷാദേ,
    ഗൌരവമേറിയ ചിന്തകള്‍ നടക്കേണ്ട ഒരു വിഷയമാണിത്‌. കൂടുതല്‍ എഴുതണമെന്നുണ്ടെങ്കിലും സമയക്കുറവു മൂലം ഒന്നു രണ്ടു വരിയിലൊതുക്കുന്നു.

    ജനങ്ങള്‍ക്കിപ്പോഴും വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്തതും ഒരു ‘അവസാന പ്രതീക്ഷ’ അവശേഷിപ്പിക്കുന്നതും ജുഡീഷ്യറി മാത്രമാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്‌. തങ്ങള്‍ക്കെതിരെന്നു തോന്നുന്ന എന്തിനേയും ഭീഷണിപ്പെടുത്തുന്ന കൂട്ടത്തില്‍‍ കോടതിയേയും ഉള്‍പ്പെടുത്തുന്ന പ്രവണത ശരിയല്ലെന്നു തന്നെയാണ് എനിക്കു തോന്നുന്നത്‌.

    എന്തായാലും ഈ വിഷയം അവതരിപ്പിച്ചതില്‍ നന്ദി.

    ReplyDelete

എന്താണ് പറയണമെന്നു തോന്നിയതു? അതെന്തായാലും ഇവിടെയെഴുതൂ...

Related Posts with Thumbnails