പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Friday, August 7, 2009

വിമോചന സമരം: ചില ചോദ്യങ്ങള്‍

വിമോചന സമരവും, ആനുകാലികങ്ങളിലെ ചര്‍ച്ചയും, ഭരണവും, പിന്നെ ചില വസ്തുതകളും എല്ലാം ചേരുമ്പോള്‍ എന്റെയുള്ളില്‍ ഉയര്‍ന്നു വരുന്ന ചില ചോദ്യങ്ങള്‍ നിങ്ങളുടെ ഉത്തരത്തിന്നായി സമര്‍പ്പിക്കുകയാണിവിടെ.....

ഇതു വിമോചന സമരത്തിന്റെ അന്‍പതാം വാര്‍ഷികം. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ചു ഏറെയൊന്നുമറിയില്ല. സാധാരണ വിജയിക്കുന്നവനാണ്‌ ശരി. അവന്‍ തന്നെയാണ്‌ ചരിത്രം രചിക്കുന്നതും പഠിപ്പിക്കുന്നതും. വിജയിയുടെ തെറ്റുകള്‍ ആ ചരിത്രങ്ങളില്‍ ഉണ്ടാവില്ല. പക്ഷെ ഇവിടെ വിമോചനസമരത്തിന്റെ കാര്യത്തില്‍, വിപ്ലവങ്ങളില്‍ അവേശം കൊള്ളാത്തവരും രക്തസാക്ഷികളെ ശൃഷ്ടിക്കപ്പെടുമ്പോള്‍ കുറ്റബോധം തോന്നുന്നവരും ഒരു വിപ്ലവത്തിന്റെ ഭാഗമായതിനാലാണോ ആ വിജയം ഒരു പരാജയം പോലെയാകുന്നതു? വിമോചനസമര വിജയം ഒരു ആവേശമാകാത്തതിന്ന് കാരണം മറ്റെന്താണ്‌?

കഴിഞ്ഞ പത്തിരുപതു വര്‍ഷത്തെ ഇടതു സമരങ്ങളിലേറെയും (ഇതെന്റെ രാഷ്ട്രീയ നിരീക്ഷണ കാലം) ആത്യന്തികമായി പരാജയത്തിലെത്തിയിട്ടും അവയൊക്കെ ‘അവര്‍ക്കു വിപ്ലവങ്ങളും, രക്തസാക്ഷികള്‍ ആവേശമാകുന്നതും കൊണ്ട്‌ മാത്രം‘, കുറഞ്ഞ പക്ഷം അവരെങ്കിലും അവയെ പരാജയമായി കണക്കാക്കുന്നില്ല. വിമോചന സമരം പോലെയൊരു സമരത്തിന്നു ചുക്കാന്‍ പിടിച്ചത് ഇടതുപക്ഷമായിരുന്നുവെങ്കില്‍, അതു കേരള ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവവും ശരിയുമായിത്തീരുമായിരുന്നില്ലെ?.

ജനങ്ങള്‍ തിരഞ്ഞെടുത്തതാണെങ്കില്‍ കൂടി, ജനവിരുദ്ധമായ ഒരു സര്‍ക്കാരിനെ എങ്ങനെയാണ്‌ പുറത്താക്കുക? അധികാരം കിട്ടിക്കഴിയുന്ന അന്നു തനിനിറം പുറത്തെടുക്കൗന്നവരെ ഒരു രീതിയിലും പുറത്താക്കാന്‍ തിരഞ്ഞെടുത്തവര്‍ക്കു കഴിയുന്നില്ലെങ്കില്‍ 'ജനാധിപത്യം' എന്ന വാക്കിനു എന്ത്‌ പ്രസക്തിയാണുള്ളതു?

രണ്ടുവര്‍ഷത്തെ ഭരണം കൊണ്ട്‌, ഒരു ഗര്‍ഭിണിയടക്കം 15പേരെ വെടിവെച്ചു കൊന്ന ഒരു ഭരണകൂടത്തിന്മേല്‍ ക്രമസമാധാനത്തകര്‍ച്ച ആരോപിച്ചു കൂടെ? പിരിച്ചുവിടപ്പെട്ട ഗവണ്മെന്റിനു ജനപിന്തുണയുണ്ടായിരുന്നോ ,ഇല്ലയോ എന്നതിന്നു തുടര്‍ന്നു വന്ന തിരഞ്ഞെടുപ്പു സാക്ഷിയല്ലെ?

വിമോചനസമരകാലത്ത്‌ 'ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്നു(?) അമേരിക്കന്‍ ധനസഹായം ലഭിച്ചു എന്നത്‌ നാം എന്നും കേള്‍ക്കുന്ന സംഗതിയാണ്‌. അതു സത്യമാകാം. സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയോടെ വെളിയില്‍ വന്ന കണക്കുകളില്‍ ഇന്ത്യയിലെ ഇടതുപക്ഷത്തിനു ലഭിച്ച സാമ്പത്തിക സഹായത്തിന്റെ കണക്കുകളുണ്ടായിരുന്നില്ലെ? നാഴികക്ക്‌ നാല്‍പ്പതുവെട്ടമെന്ന കണക്കില്‍ അവയൊന്നും വിളമ്പാന്‍ വലതു പക്ഷത്തില്‍ ആളുണ്ടായിരുന്നില്ല എന്നതു കൊണ്ടു മാത്രം അതു പുണ്യ പ്രവര്‍ത്തിയാകുമോ? ഫാരിസും, മാര്‍ട്ടിനും, ലിസുമൊക്കെ ഫണ്ട്‌ ചെയ്യുന്ന ഇന്നത്തെ കാലം, പഴയ കെ.ജി.ബി ഫണ്ടിംഗ്‌ കഥകളെ വിശ്വസിക്കാന്‍ നിര്‍ബന്ധിക്കുന്നില്ലെ?

സോവിയറ്റ്‌ യൂണിയനില്‍ നിന്നും കിട്ടിയ പണം ഇടതുപക്ഷം വിനിയോഗിച്ചതു സ്വാഭാവികമായും ഈ നാട്ടിലെ ഏറ്റവും വലിയ ജനാധിപത്യ- മതേതര പ്രസ്ഥാനമായ കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചക്കു വേണ്ടിയായിരിക്കില്ലെ? അതൊരു കുറ്റമാകാതിരിക്കുന്നതിന്നു കാരണം വിളിച്ചു പറയാന്‍ ആളില്ലാത്തതു മാത്രമല്ലെ?

ഇടതു പക്ഷത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ഏതു സമരത്തേയും അമേരിക്കയുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നതിലെന്തര്‍ത്ഥമാണുള്ളതു?

ഒന്നാം മുണ്ടശ്ശേരിയുടെ പ്രവര്‍ത്തനങ്ങളെയും ആ സാഹചര്യങ്ങളെയും കുറിച്ചു വലിയ അവഹാഗമൊന്നുമില്ല. പക്ഷെ രണ്ടാം മുണ്ടശ്ശേരിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേയും പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ എല്ലാം കൂടി കടലെടുത്തിരുന്നെങ്കില്‍ എന്നു തോന്നിപ്പോകുന്നു. അധികാരത്തിന്റെ മറവില്‍ പോലീസ്‌ തേര്‍വാഴ്ചകള്‍ നാം കണ്ടിട്ടുണ്ട്‌. എന്നാല്‍ അധികാരത്തിന്റെ മറവില്‍ പാര്‍ട്ടിവാഴ്ചകള്‍ ഇത്രത്തോളം നാം മുന്‍പ്‌ കണ്ടിട്ടില്ല. പ്രതിപക്ഷത്തിരിക്കുമ്പോള്‍ നടത്തുന്ന പോലീസ്‌ സ്റ്റേഷന്‍ ഉപരോധങ്ങളെക്കാള്‍ ഭയപ്പെടേണ്ടതും കുറ്റകരവുമാണ്‌ അധികാരം കയ്യിലുള്ളവരുടെ ഭരണത്തിന്റെ മറവിലെ തേര്‍വാഴ്ചകള്‍. വര്‍ദ്ധിച്ചുവരുന്ന അത്തരം നടപടികളെ ക്രമസമാധാന തകര്‍ച്ചയായി തന്നെ കാണേണ്ടതല്ലെ?.

"കേരളത്തിലെ നിക്ഷ്പക്ഷവും, വലതുപക്ഷവും പൊതുവെ സമാധാന പ്രിയരും നടുറോഡില്‍ ഇറങ്ങി പൊരുതാന്‍ വിമുഖത കാട്ടുന്നവരുമാണ്‌. സര്‍വ്വവും നഷ്ടപ്പെടും എന്നു തോന്നുമ്പോള്‍ മാത്രമെ അവര്‍ തെരുവിലെത്താറുള്ളൂ. ഇടതുപക്ഷത്തെ പോരാളികള്‍ ആദ്യം എന്തിനെയും എതിര്‍ക്കുകയും പത്തുവര്‍ഷത്തിനുശേഷം മാത്രം ചെയ്തതിനെക്കുറിച്ചു ചിന്തിക്കുകയും ചെയ്യുന്നവരാണ്‌". ഇതു സത്യമാണെങ്കില്‍ വിമോചന സമരം ശരിയായിരുന്നുവെന്നല്ലെ മനസ്സിലാക്കേണ്ടതു?

അനുബന്ധം: കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ എത്ര രജനിമാര്‍ നമ്മുടെ ക്യാമ്പസ്സുകളില്‍ ആത്മഹത്യ ചെയ്തു? പുതിയ ഫീസും കരാറും നിലവില്‍ വരുമ്പോള്‍ തെളിയിക്കപ്പെടുന്നതു ഇടതുപക്ഷത്തിന്റെ കാപഠ്യവും, സമരാഭാസമെന്ന വലിയ തെറ്റും മാത്രമല്ലെ?. "കരാറൊപ്പിടാതെ കോളേജ്‌ അനുവദിച്ചു" എന്ന ആന്റണി ചെയ്ത തെറ്റിനേക്കാള്‍ വലിയ തെറ്റല്ലേ, ഇത്ര വലിയ പ്രശ്നങ്ങള്‍ക്കിടയില്‍ 50% സീറ്റില്‍ സര്‍ക്കാര്‍ കോളേജിലെ ഫീസെന്ന കരാര്‍ ഒപ്പിടാതെ ഈ വര്‍ഷം പോലും 9 കോളേജുകള്‍ കൂടി അനുവദിച്ചതു? ഈ ഭരണത്തിന്‍ കീഴില്‍ 5 മെഡിക്കല്‍ കോളേജുകളും നഴ്സിംഗ്‌ കോളേജുകളുമുള്‍പ്പടെ അന്‍പതിനുമേല്‍ സ്വാശ്രയ കോളേജുകള്‍ അനുവദിക്കപ്പെട്ടത്രെ(?). ഇനിയെങ്ങനെയാണ്‌ ഇടതുപക്ഷത്തിനു, ആന്റണിയെ കുറ്റം പറയാനാവുക? കഴിഞ്ഞ വര്‍ഷം വരെ 4 വര്‍ഷത്തെ എഞ്ചിനീയറിംഗ്‌ പഠനത്തിനു ആകെ ഫീസിനത്തില്‍ ചിലവാകുമായിരുന്നതിനേക്കാള്‍ കൂടുതലാണിപ്പോള്‍ ഒരൊറ്റവര്‍ഷം നല്‍കേണ്ടത്‌. അതും ഗവണ്‍മന്റ്‌ നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളേജുകളില്‍. ഇതിനെ വഞ്ചന, ക്രൂരത എന്നീ വാക്കുകള്‍മാത്രം ഉപയോഗിച്ചു വിശേഷിപ്പിക്കാമൊ? 6200 രൂപയില്‍ നിന്നും 25000 രൂപയിലേക്കുള്ള വളര്‍ച്ചക്കു കേവലം ഒരു വര്‍ഷം മാത്രം. 6200 രൂപക്കു പഠിക്കാന്‍ കഴിയാതെ ലോണെടുക്കുന്നവന്റെ നാട്ടിലാണീ സാമൂഹ്യ നീതി. ഇത്രവലിയ ഫീസ്‌ വര്‍ദ്ധനവു ചരിത്രത്തില്‍ എവിടെയെങ്കിലും കാണാന്‍ കഴിയുമോ? തീര്‍ച്ചയായും ഈ ഭീകരതക്കെതിരെ ഒരു വിമോചന സമരത്തിന്ന് സമയമായില്ലെ?

പള്ളിക്കാര്‍ക്കും പട്ടക്കാര്‍ക്കും പണച്ചാക്കുകള്‍ക്കും വേണ്ടിയല്ലാതെ, പാവപ്പെട്ടവനു വേണ്ടി ഒരു വിമോചന സമരം. അല്ലെങ്കില്‍ ഒരു തിരുത്തല്‍. ആരതു നിര്‍വഹിക്കും?

10 comments:

  1. വിജയിക്കുന്നവനാണ്‌ ശരി. അവന്‍ തന്നെയാണ്‌ ചരിത്രം രചിക്കുന്നതും പഠിപ്പിക്കുന്നതും. വിജയിയുടെ തെറ്റുകള്‍ ആ ചരിത്രങ്ങളില്‍ ഉണ്ടാവില്ല. പക്ഷെ ഇവിടെ വിമോചനസമരത്തിന്റെ കാര്യത്തില്‍, വിപ്ലവങ്ങളില്‍ അവേശം കൊള്ളാത്തവരും രക്തസാക്ഷികളെ ശൃഷ്ടിക്കപ്പെടുമ്പോള്‍ കുറ്റബോധം തോന്നുന്നവരും ഒരു വിപ്ലവത്തിന്റെ ഭാഗമായതിനാലാണോ ആ വിജയം ഒരു പരാജയം പോലെയാകുന്നതു?

    ReplyDelete
  2. ഇടതുപക്ഷത്തെ പോരാളികള്‍ ആദ്യം എന്തിനെയും എതിര്‍ക്കുകയും പത്തുവര്‍ഷത്തിനുശേഷം മാത്രം ചെയ്തതിനെക്കുറിച്ചു ചിന്തിക്കുകയും ചെയ്യുന്നവരാണ്‌"....

    you said it right.. there are many ways to solve the privatized colleage and fees. but govt doesn;t want to solve that issues. becuause if they solve it, the big mafia's in karnataka/tamilnadu will not get any mallu students. 'am sure that LDF is getting enough kick back from those GUNDAs( tamil/karnataka privatized colleage).

    if not why they cant make this???

    more here:

    http://mukkuvan.blogspot.com/2007/11/blog-post_22.html

    ReplyDelete
  3. വിമോചനസമരം ഒരു ജനകീയ സമരമായിരുന്നു. ലോകത്തില്‍ ആദ്യമായി അധികാരത്തില്‍ എത്തിയ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ രീതികള്‍ ജനാധിപത്യപക്രിയകള്‍ക്ക് യോജിച്ചതായിരുന്നില്ല. പാര്‍ട്ടി ഏകാധിപത്യപ്രവണതയിലേക്ക് പോകുന്നതിന്‌ തടയിടാന്‍ സമരത്തിന്‌ കഴിഞ്ഞു. ഇന്ന് കമ്മ്യൂണിസ്റ്റ്‌ ഭരണം ജനാധിപത്യസ്വഭാവത്തിലേക്ക് വന്നിട്ടുണ്ടെങ്കില്‍ അത്‌ വിമോചനസമരഫലമാണ്‌.( പാര്‍ട്ടി തീരുമാനിക്കും പോലെ ജീവിക്കേണ്ട ഗതികേട് പലസ്ഥലങ്ങളിലും ജനം ഇന്നും അനുഭവിക്കുന്നുണ്ട്. )ആദ്യമായി ഭരണം കൈവന്നപ്പോള്‍ ഈ ഗതികേട് കൂടുതല്‍ രൂക്ഷമായിരുന്നു. അതുകൊണ്ട് തന്നെ കമ്മ്യൂണിസത്തെ ജനാധിപത്യവുമായി ഇഴകിചേര്‍ക്കുന്നതിന്‌ ഈ സമരം കാരണമായി. യഥാര്‍ഥത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിമലീകരണമാണ്‌ അന്ന്‌ നടന്നത്. അതായത് വരുംകാലങ്ങളിലേക്ക്‌ കമ്മ്യൂണിസത്തെ ദൃഡമാക്കുകയായിരുന്നു വിമോചനസമരം ചെയ്തത്.

    ReplyDelete
  4. നല്ല എണ്ണം പറഞ്ഞ കോണ്‍ഗ്രസ് നേതാക്കളെ നമുക്ക് ലഭിക്കുവാന്‍ ഭാഗ്യം സിദ്ധിച്ചത് വിമോചനസമരം മൂലം തന്നെ. നസ്രാണി ദീപികയും മനോരമയും മറ്റു പത്രങ്ങളുമൊഴിച്ചാല്‍ വലതുപക്ഷത്തിന്റെ കൂടെ ആരും ഉണ്ടായിരുന്നില്ല. പിന്നെ പള്ളിയും എന്‍.എസ്.എസും മാത്രം. സി.ഐ.എ നല്‍കിയ സഹായം അത്ര വലിയതും ആയിരുന്നില്ല. ഇതൊക്കെ കൊണ്ട് എന്താകാനാണ്. കേന്ദ്രം 356 പ്രയോഗിച്ചിക്കുക വഴി നല്‍കിയ സഹായം മാത്രമേ എടുത്തു പറയത്തക്കതായി ഉള്ളൂ. കേരളം ഇന്നത്തെ കേരളമായതിന്റെ മുഖ്യ കാരണം വിമോചനസമരം തന്നെ.

    വിമോചന സമരത്തില്‍ പങ്കെടുക്കുകയും പിന്നീടതിനെ തള്ളിപ്പറയുകയും ചെയ്ത വടക്കനച്ചനും ജസ്റ്റീസ് തോമസുമൊക്കെ മാറുന്ന കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കുവാന്‍ അറിയാത്തവരായിപ്പോയി. അവരോട് സഹതപിക്കുക.

    ഒരു രണ്ടാം വിമോചനസമരത്തിലൂടെ മാത്രമേ ആദ്യസമരത്തിലൂടെ തുടങ്ങിവെച്ച കേരളത്തിന്റെ വിമോചനം പൂര്‍ത്തിയാവുകയുള്ളൂ. അതിനായി ശ്രമിക്കുക എല്ലാ ജനാധിപത്യവിശ്വാസികളുടെയും കടമയാണ്. സമരരംഗത്തേക്കിറങ്ങുവാന്‍ മടിച്ചു നില്‍ക്കുന്ന പള്ളിയെയും പട്ടക്കാരനെയും പ്രോത്സാഹിപ്പിക്കുവാന്‍ യുവജനതയ്ക്ക് ബാധ്യത ഉണ്ട്.

    ഇത്തരം നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. പുതിയൊരു കേരളത്തിനായി നമുക്ക് ഒത്തൊരുമിച്ച് പോരാടാം.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. മുക്കുവന്‍,
    ചില കാര്യങളോടെ ചര്‍ച്ച തുടങിയതില്‍ വളരെ സന്തോഷം. താങ്കളുടെ പോസ്റ്റും വായിച്ചു. കമന്റ് അവിടെയിട്ടിട്ടുണ്ട്.

    അനുരൂപ്,
    ജനാധിപത്യത്തോട് ഇടതുപക്ഷം ഇത്രയെങ്കിലും അടുത്തുനില്‍ക്കുന്നതിനു വിമോചന സമരവും ഒരു കാരണമാണ് എന്ന താങ്കളുടെ വീക്ഷണത്തോട് ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നു. ഒളിഞും തെളിഞും പുറത്തുവരുന്ന ധാര്‍ഷ്ഠ്യങളും വാശിയും കാണുമ്പോള്‍ ഏകാധിപത്യം ഉള്ളിലെവിടെയോ കുടികൊള്ളുന്നതും നാം അറിയുന്നു. അഭിപ്രായത്തിനു നന്ദി.

    അനോണി,
    താങ്കള്‍ ഇത്ര നല്ല അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ ഒട്ടും ഒളിച്ചിരിക്കേണ്ടിയിരുന്നില്ല. അഭിപ്രായം അറിയിച്ചതില്‍ നന്ദി. എല്ലാ പോരാട്ടങളും എന്തില്‍നിന്നെങ്കിലുമുള്ള മോചനത്തിനുവേണ്ടിയാണ്. കഴിയുമ്പോള്‍ എല്ലാം ചരിത്രവും. ചരിത്രം പഠിക്കുന്നതു ചരിത്രം ശൃഷ്ടിക്കാന്‍ കൂടിയാണ്. ചരിത്രപാഠങളില്ലാത്തവര്‍ക്കു നല്ല ചരിത്രം ശൃഷ്ടിക്കാനാവില്ലയെന്നു ഞാന്‍ കരുതുന്നു. ഒരു വിപ്ലവം കഴിഞ്ഞാല്‍ വരുന്നത് പഴയതിനേക്കാള്‍ ഒരിക്കലും മോശമാകരുതല്ലോ?

    പുതിയ വിമോചനസമരം ആര്‍ക്കുവെണ്ടിയാവണമെന്നാണ് താങ്കളുടെ ആഗ്രഹം? തകര്‍ക്കല്‍ മാത്രമല്ലല്ലോ, ശൃഷ്ടികൂടി സമരത്തിന്റെ ഭാഗമാണ്.

    ReplyDelete
  7. bdovarkala has left a new comment on your post "വിമോചന സമരം: ചില ചോദ്യങ്ങള്‍":

    ലേഖനത്തിന്റെ ചുരുക്കം ഇങ്ങനെ
    ഓം ഹ്രീം കുട്ടിച്ചാത്താ............
    സി.പി.എം.നശിച്ചുപോകണേ.........
    അതിന്റെ നേതാക്കന്മാരെല്ലാം പുഴുത്തുചാവണേ......
    ഒരു വാര്‍ഡില്‍ പോലും അവന്മാര്‍ ജയിക്കാതെ വരണേ....
    ഓം ഹ്രീം, ക്ലിം, ഹൈ, ഹൈം , ഭട് ഭട് ........സ്വാഹാ............



    Posted by bdovarkala to നീരുറവ തേടി at August 10, 2009 1:35 PM

    ഇതു മെയിലില്‍ കണ്ട് ഒരു “ആമേന്‍“ പറയാമെന്നു കരുതി ഇവിടെ എത്തിയപ്പോഴേക്കും ഡിലീറ്റ് ചെയ്തിട്ടു പോയി. ഒരാള്‍ക്കെങ്കിലും ഇതൊക്കെ മനസ്സിലായല്ലോ എന്നു കരുതിയപ്പോഴേക്കും പ്രതീക്ഷ അസ്ഥാനത്തായി. എന്താ ചെയ്ക?

    ReplyDelete
  8. വിജയിക്കുന്നവനാണ്‌ ശരി. അവന്‍ തന്നെയാണ്‌ ചരിത്രം രചിക്കുന്നതും പഠിപ്പിക്കുന്നതും. വിജയിയുടെ തെറ്റുകള്‍ ആ ചരിത്രങ്ങളില്‍ ഉണ്ടാവില്ല.

    ReplyDelete
  9. വിമോചന സമരം എന്ന അശ്ലീല നാടകത്തിന്റെ അമ്പതാം വാര്‍ഷികം 2009 ല്‍ ആഘോഷിച്ചു.അതിന്റെ ഒരു തുടര്‍കഥ ആണ് നീരുരവയിലൂടെ പുറത്തു വരുന്നത് ! ഒരു തെറ്റു എത്രതവണ ശെരിയെന്നു പറഞ്ഞാലും അതിന്റെ ദുര്‍ഘന്ദം പുറത്തു വരിക തന്നെ ചെയ്യും !! ഒരു ജനാധിപത്യ ഗവണ്‍മെന്റിനെ അട്ടിമറിക്കുന്നതിനുവേണ്ടി സ്ഥാപിത താല്‍പര്യക്കാര്‍ നടത്തിയ ഒരു അശ്ലീല നാടകമായിരുന്നു ഈ സമരം. ജനാധിപത്യത്തിലെ ഈ അശ്ലീല നാടകത്തെക്കുറിച്ച്‌ അന്വേഷിക്കുമ്പോള്‍ വിമോചന സമരം ഇനിയും ഉണ്ടാകാതിരിക്കാന്‍ എന്താണ്‌ ചെയ്യേണ്ടതെന്ന വിചിന്തനം ആവശ്യമാണെന്നു തോന്നുന്നു.
    ജനാധിപത്യ ഭരണകൂടത്തെ പല രാജ്യങ്ങളിലും പട്ടാളക്കാര്‍ അട്ടിമറിക്കാറുണ്ട്‌. അത്തരം ഒരു ദുര്യോഗം ഇന്ത്യക്ക്‌ ഉണ്ടാകാതിരുന്നതിന്‌ കാരണം സൈന്യത്തിന്റെ ശക്തി അവരുടെ മേഖലയില്‍തന്നെ ഒതുക്കിനിര്‍ത്താനുള്ള ഭരണഘടനാപരമായ വകുപ്പുകളാണ്‌. ജനാധിപത്യ വ്യവസ്ഥയുടെ സുഗമമായ പ്രവര്‍ത്തനത്തിന്‌ സമൂഹത്തിനുള്ളില്‍ പരിഷ്കരണവും അധികാരവും ആവശ്യമാണ്‌. കുറെ വ്യക്തികളില്‍ സാമ്പത്തിക ശക്തി കേന്ദ്രീകരിക്കപ്പെടുന്നത്‌ ജനാധിപത്യത്തിന്‌ എന്നും ഭീഷണിയാണ്‌.
    എന്തായിരുന്നു വിമോചന സമരത്തിന്റെ പിന്നിലെ ശക്തി? മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബില്ലാണ്‌ വിമോചന സമരത്തിനു പിന്നിലുണ്ടായിരുന്നത്‌ എന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ഇവിടുത്തെ വിദ്യാലയ സ്ഥാപിത താല്‍പര്യക്കാര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്‌. അക്കാര്യം ബലപ്പെടുത്താനാണ്‌ തൃശ്ശൂര്‍ മെത്രാന്‍ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ രണ്ടാം വിമോചനസമരം പ്രഖ്യാപിച്ചത്‌. പക്ഷേ നനഞ്ഞ പടക്കംപോലെ അത്‌ ചീറ്റിപ്പോയി. രണ്ടാം വിമോചന സമര ആഹ്വാനത്തില്‍ കൂട്ടുകൂടാന്‍ രാഷ്ട്രീയപാര്‍ട്ടികളേയും മറ്റു സമുദായങ്ങളേയും മെത്രാന്മാര്‍ക്ക്‌ കിട്ടിയില്ല. മെത്രാന്മാര്‍ ഒറ്റപ്പെട്ടു എന്നുതന്നെ പറയാം.
    മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബില്ലിനെതിരെ വിമോചനസമരം ഉണ്ടാകുന്നതിനുമുമ്പ്‌ മെത്രാന്മാര്‍ വിദ്യാഭ്യാസ പ്രക്ഷോഭം ആരംഭിച്ചുകഴിഞ്ഞിരുന്നു. പക്ഷേ ജനങ്ങളുടെ ഇടയില്‍ അത്‌ അന്ന്‌ വിലപ്പോയതുമില്ല. കെ.ആര്‍. ഗൗരിയമ്മയുടെ കര്‍ഷക ബന്ധബില്ല്‌ അവതരിപ്പിച്ചുകഴിഞ്ഞപ്പോള്‍ കേരളത്തിലെ ജന്മി ഭൂസ്വാമി വര്‍ഗ്ഗം ബില്ലില്‍നിന്നും സ്വയം രക്ഷപ്പെടുന്നതിന്‌ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന നിലയിലെത്തി. മുന്‍കാലങ്ങളില്‍ ഭരിക്കുന്ന പാര്‍ട്ടിയിലെ എംഎല്‍എമാരെ വിലക്കെടുത്ത്‌ പുരോഗമനപരമായ നിയമങ്ങള്‍ക്ക്‌ തടസ്സമുണ്ടാക്കുന്ന പാരമ്പര്യമാണ്‌ കേരളത്തില്‍ ഉണ്ടായിരുന്നത്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍നിന്നും എംഎല്‍എമാരെ വിലയ്ക്കുവാങ്ങാന്‍ നടത്തിയ എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ്‌ വിമോചന സമരത്തിന്‌ ഇറങ്ങിപുറപ്പെട്ടത്‌. സമ്പന്നന്മാര്‍ മടിശ്ശീല ഉദാരമായി തുറന്ന്‌ പണം വാരിക്കോരി ഒഴുക്കി. പള്ളികളും വിദേശ ഏജന്‍സികളും ഈ പണമൊഴുക്കിന്‌ ആക്കം കൂട്ടി. ഇഎംഎസ്‌ മന്ത്രിസഭയുടെ പതനത്തോടെ കര്‍ഷകബന്ധബില്ല്‌ തല്‍ക്കാലത്തേക്ക്‌ മറ്റീവ്ക്കാന്‍ കഴിഞ്ഞെങ്കിലും അവസാനം ഭേദഗതിയോടുകൂടിയാണെങ്കിലും നിലവില്‍വന്നു. അതോടെ ഭൂവുടമകളുടെ രാഷ്ട്രീയ ശക്തി ദുര്‍ബലമായി.എന്നാല്‍ വിമോചന സമരത്തിന്‌ വഴിമരുന്നിട്ട വിദ്യാഭ്യാസ സ്ഥാപിത താല്‍പര്യക്കാര്‍ സമരത്തിലൂടെ നേട്ടമുണ്ടാക്കി.

    ReplyDelete
  10. Kamchalabdhan,

    ജന്മഭൂമിയില്‍ വന്ന ജോസഫ്‌ പുലിക്കുന്നേലിന്റെ വിമോചന സമര ചിന്തകള്‍ (http://janmabhumionline.net/?p=13593)അതേപോലെ കോപ്പി ചെയ്യേണ്ടിയിരുന്നില്ല. ലിങ്ക് അയച്ചു തന്നാല്‍ ഞാന്‍ വായിക്കുമായിരുന്നല്ലൊ?

    ജനാധിപത്യം എന്നു വെറുതെ നൂറ് തവണ പറഞ്ഞുകൊണ്ടിരുന്നാല്‍ അത് ജനാധിപത്യമാകില്ല. ഒരു ഗവണ്മെന്റിനെ പുറത്താക്കാന്‍ ജനങള്‍(ഭൂരിപക്ഷം) ഒറ്റക്കെട്ടായി ശ്രമിക്കുകയും, അതു നേടിയതിനുശേഷം വരുന്ന തിരഞ്ഞെടുപ്പില്‍ പുറത്താക്കിയതിനെ ശരിവെക്കുന്ന തരത്തില്‍ ഒരു വിധിയെഴുത്ത് നടത്തുകയും ചെയ്തതല്ലേ ”ജനാധിപത്യം“? അതു ജനാധിപത്യവിരുദ്ധമാകുന്നതു എങനെയാണ്?

    ReplyDelete

എന്താണ് പറയണമെന്നു തോന്നിയതു? അതെന്തായാലും ഇവിടെയെഴുതൂ...

Related Posts with Thumbnails