പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Wednesday, March 18, 2015

സമരങ്ങള്‍....

സമരങ്ങള്‍ എന്തിനൊക്കെ വേണ്ടിയാകാം? ആര്‍ക്കൊക്കെ വേണ്ടിയാകാം? എങ്ങനെയൊക്കെയാവാം? എന്നീ കാര്യങ്ങള്‍ രാഷ്ട്രീയപ്പാ‍ര്‍ട്ടികള്‍ കുറച്ചു കൂടി വിവേകത്തോടെയും ശ്രദ്ധയോടെയും കാണേണ്ടിയിരിക്കുന്നു.

ഒരു പ്രശ്നം ഉയര്‍ന്നുവന്നാല്‍ കാര്യങ്ങള്‍ക്കു വ്യക്തത കൈവരുന്നതിനാവശ്യമായ മീഡിയാ സഹായം പരമാവധി സഹായം നല്‍കി ഉപയോഗിക്കാം. കാരണം,  അണികളെയിറക്കിയുള്ള സമരങ്ങള്‍ ഒരിക്കലും ഊഹാപോഹങ്ങള്‍ക്ക് അനുസരിച്ചാവാന്‍ പാടില്ല. വ്യക്തതയില്ലാത്ത വിഷയങ്ങളില്‍ സമരങ്ങളില്‍ ഇറങ്ങുന്ന അണികളും ജനവും തിരിച്ചറിയുന്നതു നേതാക്കന്മാരുടെ അധികാരക്കൊതി മാത്രമാണ്...

പ്രത്യക്ഷത്തില്‍ ഒരു ജനവിഭാഗത്തിനും ഉപകാരമില്ലാത്ത പ്രശ്നങ്ങള്‍, പ്രത്യക്ഷ സമരങ്ങള്‍ക്കായി ഏറ്റെടുക്കരുതു. മീഡിയ കയ്യിലുള്ള ഈ കാലത്തു പ്രയോഗിക്കാനറിയാമെങ്കില്‍ അതാണേറ്റവും നല്ല ആയുധം. അതോടൊപ്പം തന്നെ, സമരത്തില്‍ ആത്യന്തികമായി ലാഭം കൊയ്യുന്നവന്‍, ആ ലാഭത്തിന്റെ പങ്കു പറ്റാന്‍ യോഗ്യനാണോയെന്നു കൂടി നോക്കണം. കാരണം എല്ലാം കഴിയുമ്പോള്‍ ജനം അതുമാത്രമേ നോക്കൂ. (കുറച്ചു കാലം കഴിയുമ്പോള്‍ മാണിയുടെ കോഴ വിവാദവുമായി ബന്ധപ്പെട്ട സമരം, ബിജു രമേഷിനെപ്പോലെയുള്ള കോടീശ്വരന്മാരായ കള്ളു കച്ചവടക്കാര്‍ക്കായി പാവപ്പെട്ടവന്റെ പാര്‍ട്ടി നടത്തിക്കൊടുത്ത സമരം എന്നേ അറിയപ്പെടാന്‍ വഴിയുള്ളൂ. സോളാര്‍ സമരം, സാമ്പത്തിക തട്ടിപ്പില്‍ അകപ്പെട്ട ചില ആര്‍ത്തിമൂത്ത  സമ്പന്നന്മാര്‍ക്കുവേണ്ടി നടത്തിയ സമരമെന്നോ, പ്രതിസന്ധിയിലകപ്പെട്ട ഉമ്മഞ്ചാണ്ടിയേയും കൂട്ടരേയും (കൊലയാളിപ്പാര്‍ട്ടി എന്നു പേരുവീണ തങ്ങളെത്തന്നെയും) രക്ഷിക്കാന്‍ വേണ്ടി നടത്തിയ സമരമെന്നോ അറിയപ്പെടും.) ഈ ഇടപാടുകളാല്‍ ജനങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ എന്തെങ്കിലും നഷ്ടപ്പെട്ടതായോ, സമരം കൊണ്ട് ജനങ്ങള്‍ക്കായി എന്തെങ്കിലും നേടിയതായോ തോന്നുന്ന അവസ്ഥയില്ല എന്നതു തന്നെ അതിനു പ്രധാന കാരണം .

മറ്റൊന്നു, നില്‍ക്കക്കള്ളിയില്ലാതെ സമരത്തിനിറങ്ങുന്ന പാവപ്പെട്ടവരോട് നല്ലരീതിയില്‍ സഹകരിക്കുകയാണ് വേണ്ടതു. തങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്ന സമരങ്ങള്‍ മാത്രം വിജയിച്ചാല്‍ മതി എന്ന ചിന്താഗതി വെച്ചുപുലര്‍ത്തി മറ്റുള്ളവരുടെ സമരങ്ങളോട് ആനുഭാവം പോലും കാണിക്കില്ല എന്ന മനസ്ഥിതി നല്ലതല്ല. പ്രത്യേകിച്ചും അധസ്ഥിത ജനവിഭാഗങ്ങളുടെ സമരങ്ങളോട്.... കാരണം ജനങ്ങള്‍ പൊതുവെ അധ:സ്ഥിത ജനവിഭാഗങ്ങള്‍ ഉയര്‍ന്നു വരണം എന്നാഗ്രഹിക്കുന്നവരാണ്. (നില്‍പ്പു സമരം, ഇരിപ്പു സമരം, നഴ്സുമാരുടെ സമരം.... അങ്ങനെയങ്ങനെ ജയിച്ചതോ  ജയിക്കേണ്ടതോ ആയതും പാവപ്പെട്ട ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്നതുമായ സമരങ്ങള്‍ ഇവിടെ ഏറെ നടക്കുന്നുണ്ട്. അവയില്‍ പലതിന്റേയും എതിര്‍ വശത്തു വമ്പന്‍ കോര്‍പ്പറേറ്റുകളാണ് താനും. അതാണോ പലരും അവയോട് അടുക്കാത്തതു എന്ന സംശയവും പലര്‍ക്കുമുണ്ട്)

തുടങ്ങുന്ന സമരങ്ങള്‍ എവിടെ നിര്‍ത്തണം എന്ന ബോധമുണ്ടാകണം. മാധ്യമങ്ങളുടെ ആവേശം, അവരുടെ മുന്നില്‍ പെട്ടവരെയെല്ലാം എത്ര മോശമായ അവസ്ഥയിലെത്തിക്കാമോ ആ അവസ്ഥയീല്‍ എത്തിക്കുന്നതു വരെയാണുണ്ടാവുക എന്ന ബോധ്യം വേണം. (ഒരു രാത്രി നിയമസഭയ്ക്കകത്തു കഴിയാന്‍ മാണി തീരുമാനിച്ചപ്പോള്‍ പുറത്തെ തടയല്‍ സമരം വിജയിച്ചതാണ്.)

ഒന്നു കൂടി....
ഹര്‍ത്താല്‍ എന്നതിനെ ആദ്യത്തെയോ രണ്ടാമത്തേയോ മൂന്നാമത്തേയോ സമരമാര്‍ഗ്ഗമാക്കരുതു. അതു ഒടുവിലത്തെ സമരമാര്‍ഗ്ഗമാണ്. ജനങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ മാത്രം നടത്തേണ്ടതു. അല്ലെങ്കില്‍ അതുവരെ ചെയ്തതെല്ലാം കൈവിട്ടു പോകും. (നിയമസഭയില്‍ അക്രമം നടത്തിയിട്ടു പിറ്റേ ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിക്കുക വഴി, ജനങ്ങളെല്ലാം ആ തോന്ന്യവാസങ്ങള്‍ വീട്ടിലിരുന്നു കണ്ടിട്ടു തെറി പറയുന്ന അവസ്ഥയാണുണ്ടായതു എന്നു ആരറിയുന്നു )

3 comments:

 1. ഈ കാലത്ത് സമരങ്ങളുടെ കൂട്ടത്തില്‍ ഒരു പുതിയ ഐറ്റവും വന്നു. അഡ്‌ജസ്റ്റ്മെന്റ് സമരം!!

  ReplyDelete
 2. is there any minister wihout taking bribe from Bar association? I doubt.. so why mani shouldn';t be allowed walk on street? when MANI told, he killed opponents by numbers, no one stopped him to walk on the street.

  yea.. LDF think that they can only rule. if they dont have power, they will not allow others to do anything..

  is that a good democracy?

  ReplyDelete
 3. ലോട്ടറി സംബന്ധമായ ഒരുപാട് പ്രശ്നമുള്ളപ്പോള്‍ തന്നെയാണ് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും സി.പി.എം രണ്ട് കോടി രൂപ കൈപ്പറ്റിയതു. പാര്‍ട്ടിക്കു തന്നെ അതു സമ്മതിക്കേണ്ടിയും വന്നതാണ്. ഇത്തരം വിഷയങ്ങള്‍ ജനങ്ങളുടെ മുന്നില്‍ കൊണ്ടുവരിക, പിന്നെ ജനങ്ങള്‍ വിധിക്കും വരെ കാത്തിരിക്കുക. എന്നാല്‍ അവകാശങ്ങള്‍ക്കൊക്കെ വേണ്ടി സമയാസമയങ്ങളില്‍ പ്രത്യക്ഷ സമരം തന്നെ നടത്തേണ്ടി വരികയും ചെയ്യും.

  ReplyDelete

എന്താണ് പറയണമെന്നു തോന്നിയതു? അതെന്തായാലും ഇവിടെയെഴുതൂ...

Related Posts with Thumbnails