ഇന്നലെ വൈകിട്ടു ഏഷ്യാനെറ്റില്‍ നടന്ന ഒരു ‘മഫ്ത വിവാദം ചര്‍ച്ച‘യാണ് എന്നെക്കൊണ്ട് ഈ പോസ്റ്റ് എഴുതിക്കുന്നതു.
ഒരു മാസത്തിനുള്ളില്‍ മൂന്നാമതും കൊച്ചു കുട്ടികളുടെ മഫ്ത അഴിപ്പിക്കുന്ന സംഭവം ഉണ്ടാകുമ്പോള്‍ പ്രതികരിക്കാതെ വയ്യ. കൂടാതെ ഒരു ഫാദര്‍ തന്നെ ചര്‍ച്ചയില്‍ പങ്കെടുത്തു, ‘സ്കൂള്‍ യൂണീഫോമിന്റെ ഭാഗമാണതു, അതു സ്കൂള്‍ തീരുമാനിക്കും, എന്തിനു മുസ്ലീംങ്ങള്‍ ഇതിടണമെന്നു വാശി പിടിക്കുന്നു എന്നു ചോദിക്കുകയുണ്ടായി. ഇതാണെന്നെ ഏറ്റവും വേദനിപ്പിച്ച സംഗതി. ഒഴിവാക്കാനാവാത്ത ഒരു മത ചിഹ്നത്തോട് എന്തിനു ഇത്ര അസഹിഷ്ണുത? മതചിഹ്നം ധരിക്കുന്ന അച്ഛന്മാരും കന്യാസ്ത്രീകളും തന്നെ ഇങ്ങനെ പറഞ്ഞാല്‍, വേറെ ഏതൊരു സമൂഹത്തെയാണ് ഇതു ബോധ്യപ്പെടുത്താനാവുക? ചര്‍ച്ചയില്‍ പങ്കെടുത്ത സര്‍ക്കാര്‍ പ്രതിനിധി ഒരു മുസ്ലീം ആയതിനാലാകും വ്യക്തമല്ലാത്ത മറുപടി പറഞ്ഞ് ഒഴിഞ്ഞു കളഞ്ഞു. ചര്‍ച്ചക്കു നേതൃത്വം നല്‍കിയവന്റെ ശ്രദ്ധ മഫ്ത നിരോധിച്ചതു അവകാശത്തിന്മേലുള്ള കൈകടത്തലാണെന്ന യാദാര്‍ത്ഥ്യത്തിലൂന്നാതെ, മഫ്ത ഒഴിവാക്കിയാല്‍ എന്താ നിങ്ങള്‍ക്ക് കുഴപ്പം എന്ന നിലയില്‍ പ്രശ്നം ഉയര്‍ത്തലായിരുന്നു.
ആദ്യ സംഭവങ്ങളില്‍ വൈദികരുടെ പൊതുജന മധ്യത്തിലെ സംസാരം ‘ഇതു ഒരാള്‍ക്കു പറ്റിയ കൈപ്പിഴ’ എന്ന നിലയിലായിരുന്നു. ടി.സിയില്‍ വിടുതല്‍ കാരണമായി ‘മഫ്ത ഇവിടെ അനുവദനീയമല്ല‘ എന്നെഴുതിയതു കൈപ്പിഴയെന്നു അംഗീകരിച്ചു സമൂഹം സമാധാനപരമായി മുന്നോട്ടു പോയി. പക്ഷെ വീണ്ടും അതു ഈ കേരള മണ്ണില്‍ തന്നെ ആവര്‍ത്തിക്കുന്നു. ഒടുവില്‍, ചെയ്തതിനെ ഒരു ഉളുപ്പുമില്ലാതെ ന്യായീകരിക്കുന്നതു കാണുമ്പോള്‍ ചിലതു പറയാതെ വയ്യ.
ഫാദറിനോട് പറയാന്‍ ഞാനാഗ്രഹിച്ച മറുപടി “ഇതു മതേതര രാഷ്ട്രമായ ഇന്ത്യയാണ്” എന്നാണ്. അതില്‍കൂടുതല്‍ എന്തു പറയാന്‍. നാടിന്റെ പൈതൃകം അറിയാത്തവനു നാട്ടുകാരനാവാനാവില്ല.
സര്‍ക്കാരിനോട് പറയാനാഗ്രഹിക്കുന്നത് “ഇന്ത്യന്‍ ഭരണഘടനക്കു മുകളിലാവരുത് സ്കൂളുകളുടെ നിയമങ്ങള്‍ എന്ന് സകലരെയും ബോധ്യപ്പെടുത്തിക്കൊടുക്കണം” എന്നും. തന്റെ വിശ്വാസ വസ്ത്രം ധരിക്കുന്ന കുട്ടിയ പുറത്താക്കുന്ന സ്കൂള്‍ നിയമമാണ് ഭാരതത്തില്‍ മാറ്റപ്പെടേണ്ടത്. അതു മാറ്റാന്‍ വയ്യാത്ത സ്കൂളുകള്‍ നടത്തേണ്ടതു ഭാരതത്തിലല്ല എന്നു ബോധ്യപ്പെടുത്തേണ്ടതു ഭരണകൂടമാണ്. മാറ്റപ്പെടുന്നതു വിദ്യാര്‍ത്ഥിയുടെ മാന്യമായ വസ്ത്രമായാല്‍ പിച്ചിച്ചീന്തപ്പെടുന്നതു നമ്മുടെ പൈതൃകങ്ങളാണ്. ചാനലുകാരുടെ ഉദ്ദേശങ്ങള്‍ ഇപ്പോള്‍ ജനങ്ങള്‍ക്കു വേഗത്തില്‍ മനസ്സിലാവും. ചര്‍ച്ചകളിലൊക്കെ പെര്‍ഫോം ചെയ്യുന്നവനു മുഴുവന്‍ സമയവും സ്വയം നിയന്ത്രിക്കാനും ഒളിച്ചുവെക്കാനും കഴിഞ്ഞെന്നു വരില്ലല്ലോ? അതിനാല്‍ അതിനെക്കുറിച്ചു കൂറ്റുതലൊന്നും പറയുന്നില്ല.
പണ്ട് മുതലേ പല മതവിഭാഗങ്ങളുടെയും നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ വിശ്വാസം അനുസരിച്ചുള്ള പ്രാര്‍ത്ഥനയും, ആശുപത്രി-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഒരുവനു ഏറ്റവും പെട്ടെന്നു പ്രാപ്യമായ അവസ്ഥയില്‍ മുക്കിലും മൂലയിലും മതചിഹ്നങ്ങളും കാണാം. സ്വന്തം സ്ഥാപങ്ങളാണെങ്കില്‍ കൂടി പൊതു സ്ഥലത്തു മത ചിഹ്നങ്ങള്‍ എത്രമാത്രം പ്രദര്‍ശിപ്പിക്കാം എന്നു ഇക്കാലമത്രയും ആരും ചോദിക്കാഞ്ഞത് സമൂഹത്തിന്റെ മതനിരപേക്ഷതയാണെന്നു കാണണം നാം.
ഭക്ഷണത്തിനൊപ്പം സ്വന്തം വിശ്വാസവും കുട്ടികളുടെ അകത്തേക്കു കടത്തുന്ന സ്ഥാപനങ്ങളാണു പലതുമെങ്കിലും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മുന്‍നിര്‍ത്തിയും, സ്വന്തം വിശ്വാസം പ്രചരിപ്പിക്കുന്നതു ഒരു തെറ്റല്ല എന്ന കാരണത്താലും പലരുടേയും നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ നാം വിദ്യാര്‍ത്ഥികളെ അയച്ചു പോരുന്നു.
എന്നാല്‍ സ്വന്തം വിശ്വാസം സമൂഹത്തില്‍ കടത്തേണ്ടതു പൊതു വിദ്യാഭ്യാസത്തിനൊപ്പമല്ലെന്നു നാം തീരുമാനിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസത്തിലെ ഫാസിസ്റ്റ്-കമ്മ്യൂണിസ്റ്റ് ആശയ കടന്നുകയറ്റങ്ങളെ ചെറുത്തതുപോലെ തന്നെ സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകളെയും തടുക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളുടെ മതം തിരിച്ചു സ്കൂളുകള്‍ നടത്തിയും മറ്റും നമുക്കു ഇതു പരിഹരിക്കാനാവില്ല. അവ വേലിക്കെട്ടുകള്‍ തീര്‍ക്കാനെ സഹായിക്കു.
“നാനാത്വത്തില്‍ ഏകത്വമാണ്“ ഭാരതപ്പെരുമ. ഓരൊ ചെറിയ പൊതുജന കൂട്ടവും അങ്ങനെ തന്നെയാവണം. വിദ്യാര്‍ത്ഥിക്കൂട്ടങ്ങളും പൊതുജനവും പൊതു ഭരണവും രാഷ്ട്രീയ പാര്‍ട്ടികളും എല്ലാം അങ്ങനെയാവട്ടെ. ഒരു വിഭാഗത്തിന്റെ അടയാളങ്ങള്‍ അഴിച്ചെറിയാന്‍ ആവശ്യപ്പെടുന്നതു ആ വിഭാഗത്തെ പടിയടക്കുന്നതിന്റെ ഭാഗമായേ കാണാനാവൂ. തുണി പറിച്ചെറിയാന്‍ നാം ഒരു വ്യക്തിക്കു കൊടുക്കുന്ന സ്വാതന്ത്ര്യത്തോളമെങ്കിലും തുണിയുടുക്കുന്നവനും കിട്ടേണ്ടണ്ടതുണ്ട്?
പലര്‍ക്കും വിശ്വാസ പ്രചരണത്തിന്റെ ഒരു ഘട്ടം കഴിഞ്ഞിരിക്കുന്നു എന്നു വേണം ഇപ്പോള്‍ മനസ്സിലാക്കാന്‍. അടിയുറച്ച വിശ്വാസിയിലേക്ക് മറ്റുള്ള വിശ്വാസങ്ങള്‍ കടത്തി വിടുകയെന്നതു ബുദ്ധിമുട്ടാണെന്ന് ബോധ്യമായതിനാലാകാം ഇപ്പോള്‍ മറ്റുള്ളവന്റെ വിശ്വാസം തകര്‍ക്കാന്‍ ചിലര്‍ ഇറങ്ങിപ്പുറപ്പെടുന്നതു. മതങ്ങളെ അറിയാന്‍ അതിന്റെ ആശയങ്ങളെക്കുറിച്ചു ചര്‍ച്ചകള്‍ നടത്താം. എന്നാല്‍ മറ്റുള്ളവന്റെ മത ചിഹ്നങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതു നമുക്കു ചേര്‍ന്നതല്ല.
ഒരുമാസത്തിനുള്ളില്‍ മഫ്ത അഴിപ്പിക്കുന്ന മൂന്നു സ്കൂളുകള്‍, മൂന്നും ഒരു പ്രത്യേക വിഭാഗത്തിന്റേതായതു യാദൃശ്ചികമെന്നു വിശ്വസിക്കാനാവുമോ? ചോദ്യപ്പേപ്പറില്‍ അക്ഷന്തവ്യമായ അപരാധമായ മതനിന്ദ പ്രകടിപ്പിച്ചതും, ചിന്‍വാദ് പാലവും കൂട്ടി വായിക്കുന്നവര്‍ക്ക് സന്ദേഹിക്കാന്‍ ഒരുപാടുണ്ട്.
നമ്മുടെ നാടിന്നെതിരെയുള്ളതും, ഇസ്ലാമിനെതിരെയുള്ള ആക്രമണങ്ങളും ഇന്നു വ്യാപകമാണ്. ബുദ്ധികൊണ്ടും ശക്തികൊണ്ടും. അമേരിക്കന്‍-ഇസ്രായേല്‍ കൂട്ടുകെട്ടുകള്‍ തങ്ങളുടെ സ്വാധീനവും സമ്പത്തും പരമാവധി ഇസ്ലാമിന്നെതിരായും സാമ്രാജ്യത്വ സംസ്ഥാപനത്തിനായും ഉപയോഗപ്പെടുത്തുന്നുമുണ്ട്. അവിടങ്ങളില്‍ നിന്നു നമ്മുടെ നാട്ടിലേക്കെത്തുന്ന സമ്പത്തിനെയും കാര്യമായി നിരീക്ഷിക്കേണ്ടിയിരിക്കുന്നു. പരസ്പരം വിദ്വേഷം പ്രകടിപ്പിക്കുന്ന സമൂഹത്തിന്നിടയിലേക്കു കടന്നു കയറാനും എല്ലാവരേയും തറപറ്റിക്കാനും എളുപ്പമാണ്. അറിഞ്ഞോ അറിയാതെയോ നാം ആര്‍ക്കും പിണയാളാവാതിരിക്കുക. കാണാചരടുകള്‍ പകരം കൊണ്ടുപോകുന്നത് ഇവിടുത്തെ സമാധാന അന്തരീക്ഷമാകാതിരിക്കാന്‍ എല്ലാവരും ജാഗരൂകരാവുക.
പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......
Tuesday, June 22, 2010
മാറ്റേണ്ടതു വസ്ത്രമോ?
Subscribe to:
Post Comments (Atom)
ഇതു ഒരു ഒറ്റപ്പെട്ട സംഭവമായി ഇനിയും കാണാന്‍ പറ്റില്ല .കാര്യങ്ങളുടെ പോക്ക് ഈ രീതിയിലാണെങ്കില്‍ സംഗതി വരും ദിവസങ്ങളില്‍ കൂടുതല്‍ വഷളാവും എന്നാണു തോനുന്നത് ആയതിനാല്‍ അതിന്നു മുന്പായി സര്‍ക്കാര്‍ തലത്തില്‍ തന്നേയ് ഇതുപോലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി ഇത്തരം വിവരെക്കേട് മേലില്‍ ആവര്തിക്കതിരിക്കുവാന്‍ വേണ്ടുന്ന നടപടി എടുക്കേണ്ടിയിരിക്കുന്നു
ReplyDelete"മതത്തിണ്റ്റെ അല്ലെങ്കില്‍ മഠത്തിണ്റ്റെ കഠിനമായ നിരോധനങ്ങള്‍ വിശ്വാസിയെ/ സ്ത്രീയെ രോഗിയായ കുഞ്ഞാടാക്കി (sick lamb) മാറ്റുമ്പോഴാണ് ഇത്തരം പൊട്ടിത്തെറികള്‍ ഉണ്ടാവുന്നത്."
ReplyDeleteഇത് ഞാന്‍ പറയുന്നതല്ല. കെ.പി അപ്പന്‍ മരിക്കുന്നതിനു മുമ്പ് പറഞ്ഞതാണ്.
സമാനമായ വസ്ത്രം ധരിക്കുന്നവര്‍ തന്നെ മറ്റൊരു മതത്തിന്റെ വസ്ത്രധാരണത്തെ എതിര്‍ക്കുന്നതിനു കാരണം പിടികിട്ടുന്നില്ല. വീട്ടില്‍ നിന്നും അണിയിച്ചു വിടുന്ന വസ്ത്രങ്ങള്‍ക്ക് കുട്ടി ഒരു തരത്തിലും കാരണക്കാരിയല്ലാതിരിക്കെ, അതിന്റെ പേരില്‍ ഉപദ്രവിക്കുന്നതിനെ എങ്ങനെ കാണണം? വസ്ത്രം ധരിക്കാത്തതിനല്ല, ധരിച്ചതിനാണ് ശിക്ഷ എന്നു വരികിലോ? മോശം തന്നെ.
ReplyDeleteമാതൃകാ പരമായ ശിക്ഷക്കു ഭരണകൂടം ഇനി വൈകിക്കൂടാ.
ഇവരുടെ സ്കൂളില്‍ ബികിനി ഡ്രസ്സ് ഇട്ടോണ്ട് പോവാന്‍ പറ ഇവരുടെ കുഞാടുകളോട് ..എന്നാല്‍ വെളുത്ത ളോഹ ക്കുള്ളിലെ കറുത്ത മനുഷ്യരുടെ രാത്രികാലങ്ങളില്‍ അന്ദേവാസിനികള്‍ താമസിക്കുന്നിടത്ത് പ്രത്യക്ഷപ്പെടുന്ന കാമ വേറിയന്മാരുടെ രൂപം പട്ടാ പകല്‍ സ്കൂളിലെ പിഞ്ചു കുഞ്ഞുങ്ങലടുത്തും പ്രത്യക്ഷപ്പെടുന്നത് കാണാം ...
ReplyDeleteഇന്നോ ഇന്നലെയൊ അല്ല മുസ്ലിം കുട്ടികള്‍ തട്ടമിട്ടതും, അവര്‍ ക്രിസ്ത്യന്‍ സ്കൂളുകളില്‍ പഠനം തുടങ്ങിയതും. ഇക്കാലമത്രയും ഇല്ലാതിരുന്ന പ്രശ്നങ്ങള്‍ ഇപ്പോള്‍ തുരുതുരെ പൊങ്ങി വരുന്നതു ആശങ്കപ്പെടുത്തുന്നതാണ്.
ReplyDeleteഏതെങ്കിലും വ്യക്തി നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്നും ഇത്തരം പ്രതികരണം ഉണ്ടായാല്‍ അതിനെ വിവരമില്ലാത്തവന്റെ വിവരക്കേടായി കണ്ടാല്‍ മതിയായിരുന്നു. പക്ഷേ സഭാവസ്ത്രം ധരിച്ച ഒരാള്‍ പരസ്യമായി അതിനു പിന്തുണയുമായി വരുമ്പോള്‍!!!! അങ്ങനെ വരുമെന്നു സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയിരുന്നില്ല. അതും, വിശ്വാസപ്രചരണത്തിന്റെ പാതകളില്‍ ഒരേ എതിരാളികളെ പലവട്ടം സന്ധിക്കേണ്ടിവന്ന, തമ്മിലടിക്കലുകള്‍ക്കിടം വളരെ കുറച്ചുമാത്രമുള്ള ന്യൂനപക്ഷ മതത്തില്‍ നിന്നു തന്നെ അതിനാളേക്കിട്ടി എന്നിടത്ത് എല്ലാവരും ഭയക്കണം. ഇത്ര വലിയ അപരാധങ്ങള്‍ക്ക് ന്യായം നിരത്തുന്നവരുടെ പിന്നിലെ ശക്തിയെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തിയാലേ ഏതു സമൂഹവും രക്ഷപെടു.
ഒരു ദേശത്തെ അസ്തിരപ്പെടുത്തുന്നതെല്ലാം ദേശവിരുദ്ധം തന്നെയാണ്. ചിലര്‍ ദേശീയതയുടെ പേരിലും, ചിലര്‍ മറ്റുപലതിന്റെ പേരിലും പ്രവര്‍ത്തനത്തില്‍ ദേശവിരുദ്ധരാവുന്നു. ഈ ദേശം തന്നെയില്ലാതെയാവുന്ന, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പരിപാടികളില്‍ നിന്നും നാം എന്നാണ് വിടുതല്‍ നടത്തുക. ഭരണകൂടം വേഗത്തില്‍ ഇത്തരം കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുക എന്നതാണ് മുഖ്യം.
school has its own private school code. if you dont like that put your kid to a school where ever you like .. this is too much. I want to study in your school and follow my rule :)
ReplyDeleteനമുക്കു ഒരു നിയമം ഉണ്ട്. നമ്മുടെ രാജ്യത്തിന്റെ നിയമം. ആ നിയമത്തിനു വിരുദ്ധമാകാന്‍ പാടില്ല അതിനകത്തു ജീവിക്കുന്നവര്‍ സൃഷ്ടിക്കുന്ന നിയമങ്ങള്‍ എന്നേ ഞാന്‍ പറഞ്ഞുള്ളൂ.
ReplyDelete“ഞങ്ങള്‍ ഞങ്ങള്‍ക്കു തോന്നിയതു പോലെ നിയമങ്ങള്‍ ഉണ്ടാക്കി ഇവിടെ ജീവിക്കും, സ്ഥാപനങ്ങള്‍ ഭരിക്കും, സൌകര്യമുള്ളവര്‍ പഠിക്കാന്‍ വന്നാല്‍ മതി“ എന്നു ആരെങ്കിലും പറഞ്ഞാല്‍ സമ്മതിച്ചു തരാന്‍ ബുദ്ധിമുട്ടാണ്. ഈ നടത്തുന്നതു മതപഠനശാലയൊന്നുമല്ല, ഒരു പൊതു വിദ്യാഭ്യാസ കേന്ദ്രമാണെന്നു ഓര്‍ക്കുക. ഇനി മതസ്ഥാപനമാണെങ്കിലും നാട്ടിലെ നിയമങ്ങള്‍ പാലിച്ചു വേണം നടത്താന്‍ എന്നു അറിയില്ലെന്നുണ്ടോ? നാടിന്റെ നിയമങ്ങള്‍ക്കനുസൃതമായി നടത്തേണ്ടവയില്‍ നടക്കുന്ന തെറ്റുകളെ തെറ്റുകളായി കാണാന്‍ ശ്രമിക്കുക.
നിങ്ങളുടെ (അത് ഏത് വിഭാഗമായാലും) സ്കൂളുകളില്‍, നമ്മുടെ (നാടിന്റെ) നിയമം നടപ്പിലാക്കുക എന്നതാണ് ആവശ്യം.
മുക്കുവന്റെ കമെന്റ്സ് വായിച്ചു ഈ വിശദീകരണം ശ്രീ മുക്കുവന്‍ തന്നെ ഒന്ന് കൂടി വായിച്ചാല്‍ മനസ്സിലാകും ഇതിലെ വിവരക്കേട്. ഇന്ത്യ ഒരു മതേതര രാജ്യമാണ് എന്നുള്ളതും ഈ ഇന്ത്യയില്‍ ഓരോ വ്യക്തിക്കുമുള്ള സാതന്ത്ര്യം അത് എന്തൊക്കെയാണെന്നും ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.........
ReplyDeleteസ്കൂള്‍ യൂണിഫോമിലെവിടെയാണു മാഷെ ഒരു മതേതരത്വം? എല്ലാ കുട്ടികളും ഒരു നിശ്ചിത തരത്തിലുള്ള ഉടുപ്പിടണം അതില്‍ ഇന്‍ഡ്യാ ഗവര്‍മെന്റ് ഒരു നിയമമുണ്ടാക്കിയിട്ടിടുണ്ടോ ആവോ.. എനിക്കറിയില്ലാ.. “ഞങ്ങള്‍ ഞങ്ങള്‍ക്കു തോന്നിയതു പോലെ നിയമങ്ങള്‍ ഉണ്ടാക്കി ഇവിടെ ജീവിക്കും“.. കാടുകയറിയോ? ഒരു സ്കൂളിനു അതിന്റെ പേരു കിട്ടുന്നത് അതില്‍ പഠിച്ചു വളരുന്ന കുട്ടികളുണ്ടാക്കുന്നതാണു. ആ കുട്ടികളെ നല്ലതു പോലെ പഠിപ്പിച്ചതു കൊണ്ടാണു അവര്‍ നല്ലതായി വളരുന്നതും.. ഇങ്ങനെ നല്ലതുപോലെ നടക്കുന്ന ഒരു വിദ്യാലയത്തിനെ ഓരോ മതക്കാര്‍ അവരവരുടെ ആവശ്യാനുസരണം ഓരോ മാറ്റങ്ങളുണ്ടാക്കിയാല്‍ ശരിയെന്ന് എനിക്ക് തോന്നണില്ലാ എന്നേ ഞാന്‍ പറഞ്ഞുള്ളൂ.. അതിപ്പോള്‍ മുസല്‍മാനായാലും,നസ്രാണിയായാലും, നായരായാലും ഞാനിതു തന്നെ പറയും...!
ReplyDeleteമുസ്ലീം കുട്ടികള്‍ക്ക് യൂണിഫോമിനൊപ്പം “തട്ടന്‍” ഇടുന്നതില്‍ ഇത് വരെ കേരളത്തില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഒരു സുപ്രഭാതത്തില്‍ എന്ത് കൊണ്ട് ഇങ്ങനെ ഒരു സംഭവം ഉടലെടുത്തു?
ReplyDeleteമഫ്ത എന്ന വസ്തു എന്തെന്ന് നോക്കിയിട്ട് ഇത് വരെ കിട്ടിയില്ല. ഹിജബും, നിഖാബും, ബുര്‍ഖയും മറ്റും നെറ്റില്‍ കണ്ടെങ്കിലും മഫ്ത എന്ന ഒന്നിനെ പറ്റി എങ്ങും കാണുന്നില്ല. അതിന്റെ യഥാര്‍ത്ഥ രൂപം എന്താണെന്ന് ഒന്ന് അറിഞ്ഞാല്‍ നന്നായിരുന്നു.
ഹിന്ദു കുട്ടികള്‍ എല്ലാം തലയില്‍ കാവി മുണ്ട് ഇടും ക്രിസ്ത്യന്‍ കുട്ടികള്‍ എല്ലാം തലയില്‍ വേറെ എന്തെങ്കിലും തണ്റ്റെ മതം തിരിച്ചറിയാനുള്ള സം വിധാനം ഇടും എന്നും കൂടെ തുടങ്ങിയാലോ അര്‍ഷാദേ? അപ്പോള്‍ അവിടെ ഒരു സ്റ്റാന്‍ഡേര്‍ഡ് കാണുമോ? ഹിന്ദുക്കളും ക്രിസ്ത്യാനികളൂം ദൈവത്തിണ്റ്റെ മക്കള്‍ അല്ലേ? ദൈവം ഏതായലും ഒന്നല്ലേ ഉള്ളു? നിങ്ങളുടെ ദൈവത്തിനു മാത്രം പെണ്‍ കുട്ടികളുടെ തലമുടി കണ്ടു കൂട എന്നൊക്കെ ആരു നിശ്ചയിച്ചു, പണ്ടീ തട്ടം പരിപാടി തെക്കോട്ട് തീരെ ഇല്ലായിരുന്നു നിങ്ങളുടെ മനസ്സിലെ താലിബാനിസം ആണു ഇതിവിടെ കൊണ്ടു വന്നത് സ്കൂളില്‍ എല്ലാവരും ഒരേ ഡ്റസ് ഇടുമ്പോള്‍ തലയില്‍ ഒരു തുണീ ഇട്ടാല്‍ അതു മുസ്ളീം ആണു എന്നു തിരിച്ചറിയും അതെന്തിനാണു? കുട്ടികള്‍ എല്ലാം കുട്ടികള്‍ തന്നെ ആയിരുന്നാല്‍ പോരേ? ഫ്റാന്‍സില്‍ ചെയ്തപോലെ ഇവിടെയും നിയമം കൊണ്ടു വരണം അതാണു വേണ്ടത്
ReplyDeleteഹിന്ദുക്കള്‍ ചന്ദനക്കുറി ഇട്ടു വരുന്നതും ഉണ്ട് .ഇവര്‍ അതിനെ മായിച്ചു കളയാന്‍ തുനിയുമോ?ഇല്ല അപ്പോള്‍ വിവരം അറിയും അല്ലെ?ഇതെല്ലാം ഇസ്ലാമിനെ അവഹേളിക്കാന്‍ കാണിക്കുന്ന ചെറിയ ചെറിയ ശ്രമങ്ങള്‍ മാത്രം ആണ്.പിന്നെ ഫ്രാന്‍സില്‍ കൊണ്ട് വന്ന നിയമം പോലെ കൊണ്ട് വരണം എന്നൊക്കെ പറയുന്നത് കോഴിക്ക് മുല വരും എന്ന് പറയുമ്പോലെയാണ് .ഫ്രാന്‍സില്‍ തന്നെ നിയമം പ്രാഭല്യത്തില്‍ വന്നിട്ടില്ല കേട്ടോ.പിന്നെ സ്വന്തം സഹോദരിക്ക് മാസമുറ വന്നാല്‍ വീട്ടില്‍ കയറ്റാതെ സമീപത്തെ തൊഴുത്തില്‍ അന്ധിയുറങ്ങാന്‍ വിടുന്നവരും മറ്റും ആണ് സ്ത്രീ സ്വതന്ത്ര്യതെക്കുരിച്ചു പറയാന്‍ വരുന്നത് ...
ReplyDelete"സ്വന്തം സഹോദരിക്ക് മാസമുറ വന്നാല്‍ വീട്ടില്‍ കയറ്റാതെ സമീപത്തെ തൊഴുത്തില്‍ അന്ധിയുറങ്ങാന്‍ വിടുന്നവരും മറ്റും ആണ് സ്ത്രീ സ്വതന്ത്ര്യതെക്കുരിച്ചു പറയാന്‍ വരുന്നത് ..."
ReplyDeleteഅന്ധിയല്ല ആചാര്യരേ അ'ന്തി'! ചന്തിയിലെ 'ന്ത' അന്തത്തിലെ 'ന്ത' അന്തരം മനസ്സിലായോ? മാസമുറവരുന്നതിനാല്‍ ആചാര്യന്മാര്‍ക്കൊക്കെ നാലും അഞ്ചും കെട്ടാം അതിലൊക്കെ കിത്താബനുസരിച്ച് വല്യ സ്വതന്ത്ര്യമുണ്ട്.
തട്ടമിടുന്നതിന് കുഞ്ഞുങ്ങളെ ഇങ്ങനെ ശിക്ഷിക്കാന്‍ സ്കൂളധികൃതര്‍ തുനിയരുത് അത് കര്‍ത്താവുപോലും പൊറുക്കില്ല.
അരുഷി പറഞ്ഞപോലെ എല്ലാവരും അവരുടെ മതത്തിനനുസരണമായി കുരിശും, ത്രിശൂലും, തട്ടവും കഠാരയുമായി സ്കൂളില്‍ കുട്ടികളെ വിടൂ.. അവരങ്ങാഘോഷിക്കട്ടേന്ന്!
ReplyDelete“നാനാത്വത്തില്‍ ഏകത്വമാണ്“ ഭാരതപ്പെരുമ. അവയില്‍ മറ്റുള്ളവന്റെ വിശ്വാസം ഉപേക്ഷിക്കലില്ല. നമുക്കൊക്കെ യോജിക്കാന്‍ ആയിരക്കണക്കിനു കാരണങ്ങളുണ്ട്. വിയോജിക്കാന്‍ തുശ്ചമായ കാരണങ്ങള്‍ മാത്രവും. എന്തിനു മുസ്ലിം കുട്ടി തട്ടമിടരുതെന്നു ചിലര്‍ വാശി പിടിക്കുന്നു. ബ്രാഹ്മണകുട്ടി പൂണൂലിട്ടു വരരുതെന്നും, സിക്കു കുട്ടിക്കു കുടുമയും തലയില്‍ കെട്ടും പാടില്ലെന്നും ആരെങ്കിലും പറയുമോ?
ReplyDeleteപലനിറങ്ങള്‍ ഒന്നിച്ചു നില്‍ക്കുന്നതു കാണാനാണു ചന്തം. ആ ചന്തമാണ് ഭാരതത്തിന്റെ ഏറ്റവും വലിയ ചന്തവും. മറ്റുള്ളവന്റെ വിശ്വാസത്തില്‍ കൈകടത്താതിരിക്കണം എന്നേ പറയുന്നുള്ളൂ. ഒപ്പം ഭരണഘടനയെ എല്ലാവരും മാനിക്കണമെന്നും.
മറ്റുള്ളവന്റെ ചിഹ്നങ്ങളില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതു ആര്‍ക്കും നല്ലതല്ല. ളോഹയിട്ട അച്ഛനെയോ, കന്യാ സ്ത്രീയെയോ, പര്‍ദ്ദ ധരിച്ച മുസ്ലിം സ്ത്രീയെയോ, കാവി ധരിച്ച സന്യാസിയെയോ കാണുമ്പോള്‍ ആര്‍ക്കെങ്കിലും അസഹിഷ്ണുത തോന്നുന്നെങ്കില്‍ അതു അതിവേഗം ചികിത്സിക്കേണ്ട മാരകമായ രോഗമാണ്.
pathikan said
ReplyDelete"പലനിറങ്ങള്‍ ഒന്നിച്ചു നില്‍ക്കുന്നതു കാണാനാണു ചന്തം. ആ ചന്തമാണ് ഭാരതത്തിന്റെ ഏറ്റവും വലിയ ചന്തവും. മറ്റുള്ളവന്റെ വിശ്വാസത്തില്‍ കൈകടത്താതിരിക്കണം എന്നേ പറയുന്നുള്ളൂ. ഒപ്പം ഭരണഘടനയെ എല്ലാവരും മാനിക്കണമെന്നും."
then avoid all types uniform..school uniform ,cast uniform etc etc
“ഈ തീരത്തു നമ്മള്‍ തീര്‍ത്ത ശില്പങ്ങള്‍ നമ്മള്‍ തന്നെ തച്ചു തകര്‍ത്തില്ലെങ്കില്‍ പിന്നെ ആരതു നിര്‍വഹിക്കും? ”
ReplyDelete-ജിബ്രാന്‍-
മോശമായതെല്ലാം തകരട്ടെ. നമുക്കു നല്ലതിനെ കെട്ടിപ്പെടുക്കാം. എന്നാല്‍ രണ്ടുപേരുടെ കയ്യിലുള്ള ഒരേ സാധനങ്ങളില്‍ അപരന്റേത് മോശമെന്ന് പ്രചരിപ്പിക്കുകയും അതു തകര്‍ക്കാന്‍ വ്യഗ്രത കാട്ടുകയും ചെയ്യുന്നതു നമുക്കു നന്നല്ല.
തല മറക്കുന്നതും, പൂണൂല്‍ ധരിക്കുന്നതും, തലപ്പാവു ധരിക്കുന്നതുമൊക്കെ ആരെയും ബാധിക്കാത്ത കാര്യ്യങ്ങളാണെങ്കില്‍ നടക്കട്ടെ എന്നു തീരുമാനിക്കുന്നതല്ലെ നല്ലതു? എന്തിനീ വാശി?
സ്ഥിരം ചർച്ച ചെയ്യപെടുന്ന വിഷയം.
ReplyDeleteച്ര്ച്ച ചെയ്യപെടേണ്ട വിഷയം
നമുക്ക് ചർച്ചകൾ തുടരാം……..
ശുഭത്തിൽ അവസാനിക്കും വരേക്കും.
എന്റെ ചെറുപ്പത്തിൽ സമപ്രായക്കാരായിരുന്ന മുസ്ലീം പെൺകുട്ടികൾ സ്കൂളിൽ തട്ടം ധരിക്കാറുണ്ട്, ധരിക്കാത്തവരും ഉണ്ടായിരുന്നു. ആരും അത് അത്ര കാര്യമായി നിർബ്ബന്ധിച്ചിരുന്നില്ല. പക്ഷെ ഒരു 15 വർഷമായി നാട്ടിൽ സുലഭമല്ലാതിരുന്ന ബുർക്ക എന്ന മേൽവസ്ത്രം ഇടാൻ ചില യാഥാസ്തിതികർ വ്യഗ്രത കാട്ടുന്നുണ്ട്. ഇസ്ലാമിനെക്കുറിച്ച് അവർ മനസ്സിലാക്കിവരുന്നതേ ഉണ്ടാവുള്ളൂ.
ReplyDeleteഒരു ഇസ്ലാമാകാൻ ബുർക്ക/മഫ്ത തുടങ്ങിയവ ഇടണം എന്ന് എവിടെയും വായിച്ചതായി ഓർമ്മയിൽ വരുന്നില്ല.
തട്ടം (മഫ്ത) ഒരു മതചിഹ്നമാണെങ്കിൽ, അത് ധരിച്ചവരെയും, കാവി ധരിച്ചവരെയും ളോഹ ധരിച്ചവരെയും സാധാരണ ജനങ്ങൾ ഒരു കയ്യകലം ദൂരെ നിർത്താറുണ്ട്. ഈ ഗ്രൂപ്പ് വല്ലാതങ്ങ് ദൈവത്തിന്റെ കൂട്ടിക്കൊടുപ്പുകാരാണ് എന്ന തോന്നലിൽ നിന്നും ഉടലെടുക്കുന്നതാണത്. എക്സ്ട്രീം ആയ ഒന്നും സാധാരണ ജനങ്ങൾ ഇഷ്ടപ്പെടുന്നില്ല.
ചന്ദനക്കുറി ഒരു മതചിഹ്നമാണെന്നൊക്കെ ആരാണ് ഇങ്ങനെ പടച്ചു വിടുന്നത്. എല്ലാവരും ഉപയോഗിച്ചിരുന്ന ആ സാധനം, ഇന്ന് ഹിന്ദുക്കളുടെയാണെന്നും പറഞ്ഞ് ന്യൂനപക്ഷങ്ങൾ അകൽച്ച പാലിക്കുന്നതല്ലെ. അല്ലാതെ ആരും അത് കയ്യടക്കി വെച്ചിട്ടുണ്ട് എന്നു തോന്നുന്നില്ല.
നമുക്ക് എല്ലാവർക്കും ഓരോരുത്തരുടെയും മതചിഹ്നങ്ങൾ ധരിച്ച് സ്കൂളിൽ പോകാനുള്ള അവകാശം സ്ഥാപിച്ചെടുക്കാം. പരിവാരങ്ങൾക്ക് എല്ലാവരും കൂടി കല്പിച്ചു കൊടുത്തിട്ടുള്ളത് തൃശൂലം അല്ലെ. അതും അനുവദിക്കാതിരിക്കരുതെ.
സ്കൂൾ കുട്ടിയുടെ വസ്ത്രം ഒരു മത മേലാധികാരികളുടെ വസ്ത്രവുമായി താരതമ്യം ചെയ്തത് ശരിയായോ എന്ന സംശയം ഇപ്പോഴും ബാക്കി നിൽക്കുന്നു.
എന്റെ ചെറുപ്പത്തിൽ സമപ്രായക്കാരായിരുന്ന മുസ്ലീം പെൺകുട്ടികൾ സ്കൂളിൽ തട്ടം ധരിക്കാറുണ്ട്, ധരിക്കാത്തവരും ഉണ്ടായിരുന്നു. ആരും അത് അത്ര കാര്യമായി നിർബ്ബന്ധിച്ചിരുന്നില്ല. പക്ഷെ ഒരു 15 വർഷമായി നാട്ടിൽ സുലഭമല്ലാതിരുന്ന ബുർക്ക എന്ന മേൽവസ്ത്രം ഇടാൻ ചില യാഥാസ്തിതികർ വ്യഗ്രത കാട്ടുന്നുണ്ട്. ഇസ്ലാമിനെക്കുറിച്ച് അവർ മനസ്സിലാക്കിവരുന്നതേ ഉണ്ടാവുള്ളൂ.
ReplyDeleteഒരു ഇസ്ലാമാകാൻ ബുർക്ക/മഫ്ത തുടങ്ങിയവ ഇടണം എന്ന് എവിടെയും വായിച്ചതായി ഓർമ്മയിൽ വരുന്നില്ല.
തട്ടം (മഫ്ത) ഒരു മതചിഹ്നമാണെങ്കിൽ, അത് ധരിച്ചവരെയും, കാവി ധരിച്ചവരെയും ളോഹ ധരിച്ചവരെയും സാധാരണ ജനങ്ങൾ ഒരു കയ്യകലം ദൂരെ നിർത്താറുണ്ട്. ഈ ഗ്രൂപ്പ് വല്ലാതങ്ങ് ദൈവത്തിന്റെ കൂട്ടിക്കൊടുപ്പുകാരാണ് എന്ന തോന്നലിൽ നിന്നും ഉടലെടുക്കുന്നതാണത്. എക്സ്ട്രീം ആയ ഒന്നും സാധാരണ ജനങ്ങൾ ഇഷ്ടപ്പെടുന്നില്ല.
ചന്ദനക്കുറി ഒരു മതചിഹ്നമാണെന്നൊക്കെ ആരാണ് ഇങ്ങനെ പടച്ചു വിടുന്നത്. എല്ലാവരും ഉപയോഗിച്ചിരുന്ന ആ സാധനം, ഇന്ന് ഹിന്ദുക്കളുടെയാണെന്നും പറഞ്ഞ് ന്യൂനപക്ഷങ്ങൾ അകൽച്ച പാലിക്കുന്നതല്ലെ. അല്ലാതെ ആരും അത് കയ്യടക്കി വെച്ചിട്ടുണ്ട് എന്നു തോന്നുന്നില്ല.
നമുക്ക് എല്ലാവർക്കും ഓരോരുത്തരുടെയും മതചിഹ്നങ്ങൾ ധരിച്ച് സ്കൂളിൽ പോകാനുള്ള അവകാശം സ്ഥാപിച്ചെടുക്കാം. പരിവാരങ്ങൾക്ക് എല്ലാവരും കൂടി കല്പിച്ചു കൊടുത്തിട്ടുള്ളത് തൃശൂലം അല്ലെ. അതും അനുവദിക്കാതിരിക്കരുതെ.
സ്കൂൾ കുട്ടിയുടെ വസ്ത്രം ഒരു മത മേലാധികാരികളുടെ വസ്ത്രവുമായി താരതമ്യം ചെയ്തത് ശരിയായോ എന്ന സംശയം ഇപ്പോഴും ബാക്കി നിൽക്കുന്നു.
പാര്‍ത്ഥന്‍,
ReplyDeleteസന്ദര്‍ശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി.
പലരും സൂചിപ്പിച്ചതു പോലെ മുസ്ലീംങ്ങള്‍ അറേബ്യന്‍ വസ്ത്രധാരണത്തിനു സമാനമായ വസ്ത്രങ്ങള്‍ ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്നതു സത്യമാണ്. പലരും പാശ്ചാത്യ വസ്ത്രശൈലി കടമെടുത്തതു പോലെയേ അതിനെക്കാണേണ്ടതുള്ളൂ.
എന്റെ പുതിയ പോസ്റ്റില്‍ http://neerurava.blogspot.com/2010/07/blog-post_28.html നിന്നല്പം.
മതവിശ്വാസത്തിന്റെ നാലതിരുകളിലേക്ക് ജനങ്ങള്‍ ഒതുങ്ങുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിമാറുന്നുണ്ട് വേഷവിധാനത്തിലെ പ്രകടനപരതകള്‍. മുസ്ലീം സ്ത്രീകള്‍ ചുരീദാറും തലയിലെ സ്കാര്‍ഫും ഷാളുമൊക്കെമാറ്റി പര്‍ദ്ദയും മഫ്തയുമൊക്കെയാക്കിയത് ചുരീദാറും സ്കാര്‍ഫും ഇസ്ലാം വിരുദ്ധമായതുകൊണ്ടല്ല, സൌകര്യം കൊണ്ടും പുതിയ ഫാഷന്‍ കൊണ്ടും മാത്രവുമല്ല, താന്‍ മതത്തിന്റെ ഭാഗമായാല്‍ സംരക്ഷണത്തിനു മതമെങ്കിലുമുണ്ടാകും എന്ന അരക്ഷിതാ ബോധത്തില്‍ നിന്നു കൂടിയാണ്.
പള്ളിപൊളിച്ചാല്‍ ഭാരതത്തിന്റെ അധികാരം കൈപ്പിടിയിലാവുമെന്നതും, വര്‍ഗ്ഗീയകലാപങ്ങളില്‍ കൂടി അധികാരം നിലനിര്‍ത്താമെന്നതും അനുഭവിച്ചറിയുന്ന കാലത്തിലാണ് നാം. ഒന്നും തടുക്കാനാവാതെ കോടതിയും രാഷ്ട്രീയ പാര്‍ട്ടികളും നില്‍ക്കുമ്പോള്‍ അരക്ഷിതാബോധത്താല്‍ ജനിച്ച മതത്തിന്റെ ചട്ടക്കൂടുകളിലേക്ക് ഉള്‍വലിയുന്ന സധാരണ ജനതയെയാണ് നാം കാണുന്നതു.
സ്കൂൾ കുട്ടിയുടെ വസ്ത്രം ഒരു മത മേലാധികാരികളുടെ വസ്ത്രവുമായി താരതമ്യം ചെയ്തത്, സമാനമായ വസ്ത്രം ധരിക്കുന്നവര്‍ക്ക് അതിനോട് അസഹിഷ്ണുത തോന്നുന്നതു കാണുമ്പോഴുളള്ള ആശ്ചര്യത്താലാണ്.
ഓടോ : *ചോദ്യപ്പേപ്പറില്‍ അക്ഷന്തവ്യമായ അപരാധമായ മതനിന്ദ പ്രകടിപ്പിച്ചതും*
ReplyDeleteഅത് ഒരു പുസ്തകത്തിലുള്ളതല്ലേ...
പബ്ലിഷ് ചെയ്ത പുസ്തകത്തില്‍ നിന്നും ഒരു ചോദ്യം ചോദിക്കുന്നത് അത്ര വല്യ തെറ്റാ ???
(അതാണ് ആ ക്രൂരതയ്ക്ക് പിന്നില്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു)
അതിലൊരു പേര് ചേര്‍ത്തു എന്നതായിരിക്കും തെറ്റ് അല്ലെ ???
അവിടെ ആ പേരിനു പകരം വേറെ എന്ത് ചേര്‍ക്കണമായിരുന്നു ആ ഹീന കൃത്യം ചെയ്യാണ്ടിരിക്കാന്‍ ...
Mahesh V,
ReplyDeleteപബ്ലിഷ് ചെയ്ത പുസ്തകത്തിലെ ഭാഗം കണ്ടിട്ടുണ്ടാകുമെന്നു കരുതുന്നു. ജീവിതത്തില്‍ കണ്ട ഒരു കാര്യത്തെ എങ്ങനെ ഒരു സിനിമയില്‍ ഉപയോഗിക്കാം എന്നു പഠിപ്പിക്കുകയാണവിടെ. സ്വയം ദൈവമായി സങ്കല്‍ച്ചു ചോദ്യോത്തരങ്ങള്‍ മെനയുന്ന ഒരു ഭ്രാന്തന്റെ ചേഷ്ടകളാണതില്‍ എഴുതിയിരിക്കുന്നതു.
ചോദ്യപ്പേപ്പറില്‍, ഭ്രാന്തന്‍ എന്നു കൊടുക്കേണ്ടയൊന്നില്‍ മുഹമ്മദെന്നും, രാമനെന്നും ഈശോയെന്നുമൊക്കെ എഴുതിച്ചേര്‍ക്കുന്നവന്‍ ചെയ്യുന്നത് അപരാധം തന്നെയാണ്. കാരണം വിവിധ മതസ്ഥര്‍ക്ക് അവര്‍ ദൈവങ്ങളോ, ദൈവങ്ങളുമായി സംസാരിക്കുന്നവരോ ആണ്. ഇവിടെ വിവിധമതങ്ങളുമായി ഇടകലരുന്നവര്‍ക്കു ഈ പേരുകള്‍ ഈ തരത്തില്‍ തന്നെ പരിചിതമായിരുന്നിട്ടും, ഇതു മോശമാണെന്നു പ്രൂഫ് റീഡ് ചെയ്തവര്‍ ചൂണ്ടിക്കാണിച്ചിട്ടും അതിനു നിര്‍ബന്ധം പിടിക്കുന്നതില്‍ ദുഷ്ടലാക്ക് ഇല്ലാതിരിക്കില്ലല്ലോ?
അതിനെതിരെ പ്രതികരിച്ച രീതിയോടു തെല്ലും യോജിപ്പില്ലയെന്നും പറഞ്ഞു കൊള്ളട്ടെ.
I am going to join in Digambara Jain,or Nagna Matam(This already in Taliparmbu and vadakara)threfore can I sent my Children to any of muslim management school as per my belief.
ReplyDelete