പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......
മനുഷ്യാവകാശ ധ്വംസനങ്ങളും, തീവ്രവാദവും, പട്ടിണിയും, ആര്‍ത്തിയും
എല്ലാമൊന്നിക്കുമ്പോള്‍ നരകമാകുന്നിതാ എന്‍ലോകം.

19/11 ആക്രണം.
തീവ്രവാദത്തിന്റെ ശക്തി ലോകത്തെ നടുക്കിയ ദിനം.
ലോകത്തെതന്നെ മാറ്റിമറിച്ച ദുരന്തം.

-കോടികള്‍ വിലവരുന്ന ആയുധങ്ങള്‍ വേണ്ട,
അധിനിവേശത്തിനിവിടെ ഭക്ഷണപ്പൊതികള്‍ മാത്രം മതിയായേക്കും.-
സുഡാനിലെ ഒരു യു.എന്‍ ഭക്ഷണ വിതരണകേന്ദ്രത്തിലേക്കു നിരങ്ങി നീങ്ങുന്ന ബാലികയുടെ ചിത്രം.
പിന്നില്‍ മരണം കാത്തു നില്‍ക്കുന്ന കഴുകന്‍.
1994ല്‍ ഫീച്ചര്‍ ഫോട്ടോ വിഭാഗത്തില്‍ 'പുലിസ്റ്റര്‍ അവാര്‍ഡിനു' അര്‍ഹമായ ഈ ചിത്രം എടുത്തതു 'കെവിന്‍കാര്‍ട്ടര്‍' എന്ന ദക്ഷിണാഫ്രിക്കന്‍ ഫോട്ടോഗ്രാഫര്‍ ആണ്. 1993ല്‍ എടുത്ത ഈ ചിത്രം ആദ്യം പ്രസിദ്ധീകരിച്ചതു ‘ദി ന്യൂയോര്‍ക്ക് ടൈംസി‘ലാണ്. ചിത്രമെടുത്തതിനുശേഷം കുട്ടിയെ സഹായിക്കാതെ പോന്നുയെന്നതിന്റെ പേരില്‍ ഒരുപാട് പഴികേള്‍ക്കേണ്ടിവന്ന കെവിന്‍കാര്‍ട്ടര്‍ 1994ല്‍ തന്നെ ആത്മഹത്യ ചെയ്യുകയാണുണ്ടായതത്രെ.

ഇറാക്കിലെ ‘അബൂ ഗുറൈബ് ജയിലില്‍’ നിന്നുള്ള ദൃശ്യം.

ഇതു ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ 25 ആം വാര്‍ഷികം. 1984 ഡിസംബര്‍ 3 ആയിരുന്നു ആ കറുത്ത ദിനം. യൂണിയന്‍ കാര്‍ബൈഡിന്റെ ഫാക്റ്ററിയില്‍ നിന്നും അര്‍ദ്ധരാത്രിയില്‍ പതുങ്ങിയെത്തിയ വാതക ചോര്‍ച്ചയില്‍ ആദ്യ മൂന്നു ദിനങ്ങള്‍കൊണ്ട് മണ്ണടിഞ്ഞതു 8000-ത്തോളം മനുഷ്യജീവനുകള്‍. ജീവിതം നരകത്തിലായിപ്പോയത് 1.2 ലക്ഷത്തോളമാളുകള്‍.
മനുഷ്യാവകാശ ധ്വംസനങ്ങളും, തീവ്രവാദവും, പട്ടിണിയും, ആര്‍ത്തിയും
ReplyDeleteഎല്ലാമൊന്നിക്കുമ്പോള്‍ നരകമാകുന്നിതാ എന്‍ലോകം.
Iniyum manasaakshi marichittillathavarkkayi......
ReplyDelete