ബാബറി മസ്ജിദിന്റെ തകര്‍ച്ചക്കു ശേഷം 17 വര്‍ഷം കഴിഞ്ഞിരിക്കുന്നു. സര്‍വര്‍ക്കും അറിയാവുന്ന ചില സത്യങളുമായി ഒരു അന്വേഷണ റിപ്പോര്‍ട്ട് വരാനുമെടുത്തു ഇത്രയും കാലയളവു. കുറ്റവാളികള്‍ ആ കുറ്റത്തിന്റെ ഫലമായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമൊക്കെയായി. ജയിലില്‍ കിടക്കേണ്ട സമയത്തു അവര്‍ രാജാവായി വാണതിനു നാം ആരെ പഴിക്കും.
നാടിന്ന് അനുഭവിക്കുന്ന ഇസ്ലാമിക തീവ്രവാദങ്ങള്‍ക്കു മൂലകാരണം ബാബറി മസ്ജിദിന്റെ തകര്‍ച്ചയും കുറ്റവാളികള്‍ക്കു കൈവന്ന അധികാരവുമാണ്. അതു രണ്ടും നേടി എന്നതു തന്നെയാണ് പോഷിപ്പിക്കപ്പെടുന്ന ഹൈന്ദവ തീവ്രവാദങ്ങള്‍ക്കും കാരണം.
ഇടക്കിടക്കു ആര്‍ക്കും വേണ്ടാത്ത ചില അന്വേഷണ റിപ്പോര്‍ട്ടുകള്‍ കാട്ടി കൊതിപ്പിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു അധിര്കാരി വര്‍ഗ്ഗം. ഓരോ റിപ്പോര്‍ട്ടും വിളിച്ചു പറയുന്നത് തികഞ്ഞ ആക്ഷേപമാണ്. ന്യൂനപക്ഷങളേ നിങള്ക്കീ നാട്ടില്‍ ഒന്നുമില്ല എന്നു വിളിച്ചു പറഞ്ഞു മണ്ഡലും സച്ചാറുമെല്ലാം. ബാബരി മസ്ജിദിന്റെ തകര്‍ക്കലോടൊപ്പം മുംബൈയില്‍ നടത്തിയ അസൂത്രിത കലാപത്തിന്റെ കഥ പറഞ്ഞു ജസ്റ്റിസ് ശ്രീകൃഷ്ണ. അങ്ങനെ എത്രയെത്ര റിപ്പോര്‍ട്ടുകള്‍? പ്രതിരോധം പാപമല്ലെന്നു കുറച്ചുപേരെങ്കിലും ചിന്തിക്കാന്‍ അതൊക്കെ വഴിയൊരുക്കിയെന്ന സത്യം നാം മറന്നു കൂടാ.
ന്യൂനപക്ഷമേ നിങള്‍ക്കായി ഞങള്‍ ചിലതൊക്കെ ചെയ്യുന്നു എന്നു പുറത്തു പറഞ്ഞു കൊണ്ട്, പുറത്തേക്കു വിടുന്ന കമ്മീഷന് റിപ്പോര്‍ട്ടുകള്‍ വായിച്ചു സംഘപരിവാര്‍ ഒരുപക്ഷേ കോള്മയിര് കൊള്ളുന്നുണ്ടാവും. ഗുജറാത്ത് കലാപത്തിന്റെ റിപ്പോര്‍ട്ടില്‍ കുറ്റവാളികളെന്നു കണ്ടെത്തിയവര്‍ അഭിമാനിക്കുന്നതു മാധ്യമങ്ങളിലൂടെ നാം കണ്ടതല്ലെ? ബോംബയിലും ഒറീസയിലും ഗുജറാത്തിലുമൊക്കെ ന്യൂന പക്ഷങ്ങളെ കൊന്നു തള്ളാന്‍ നടത്തിയ പിഴവു പറ്റാത്ത ആസൂത്രണങള്‍, റിപ്പോര്‍ട്ടുകളില്‍ നിന്നും പുതിയ തലമുറയെ വായിച്ചു പഠിപ്പിക്കാം, പറ്റിയ പിഴവുകള്‍ പഠിച്ചു കുറ്റമറ്റ പുതിയവയെ സൃഷ്ടിക്കുകയുമാവാം അവര്‍ക്കു.
മതേതരത്വത്തിന്റെ മനസ്സാണിന്ത്യക്കെന്ന് മനസ്സിനെ വിശ്വസിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ, അതങനെയല്ലെന്നു വിളിച്ചു പറയുന്ന തെളിവുകള്‍ നമ്മെ നോക്കി കൊഞ്ഞണം കുത്തുന്നു. പള്ളി പൊളിച്ചാല്‍ ഇവിടെ അധികാരത്തിലെത്താമെന്നും, വര്‍ഗ്ഗീയ കലാപങ്ങളിലൂടെ അധികാരം നിലനിര്‍ത്താമെന്നും ചരിത്രം വിളിച്ചു പറയുന്നു.
ഭരണത്തിനും നിയമത്തിനും എല്ലാം വിട്ടു കൊടുത്തു നിശ്ശബ്ദരായി നോക്കി നിന്ന മുസ്ലിം സംഘടനകള്‍ക്കുമുണ്ട് ലിബറാന്റെ കൊട്ടു. പ്രതിരോധത്തിനു ആരെങ്കിലും ഇറങ്ങി തിരിച്ചിരുന്നെങ്കില്‍ അപ്പോഴും കിട്ടിയേനെ ഈ കൊട്ടു അതിന്റെ പേരില്‍. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ മനസ്സില്‍ പുതിയ വിഭജനം നടന്നിട്ടു 2 പതിറ്റാണ്ടുകളാകുന്നു. ഇനിയൊരിക്കലും തിരിച്ചുവരാന്‍ കഴിയാത്തത്ര അകലത്തിലേക്കു ന്യൂനപക്ഷത്തിന്റെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.
തകര്‍ത്തതിന്റെ മുറിവുണക്കാന്‍ ഏറ്റവും ഉത്തമം പുനസൃഷ്ടിയാണ്. അതില്ലാതെയുള്ള എന്തും കണ്ണില്‍ പൊടിയിടലുകള്‍ മാത്രമേയാവൂ. നഷ്ടപ്പെട്ടവര്‍ഷങ്ങളും ചിലവായ ലക്ഷങ്ങളും അര്‍ത്ഥവത്താകണമെങ്കില്‍ അതിന്മേല് ശക്തമായ നടപടികളുണ്ടാവണം.
പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......
Wednesday, November 25, 2009
ലിബറാന്‍ കമ്മീഷന് റിപ്പോര്‍ട്ട് ആര്‍ക്കുവേണം
Posted by
Irshad
at
11:57 AM
6
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: പ്രതികരണം
Subscribe to:
Posts (Atom)