പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Monday, February 9, 2009

കഥപറയും ചിത്രങ്ങള്‍ -1. യുദ്ധവും സമാധാനവും

കണ്‍‌മുന്നില്‍ നിന്നും പോയാലും മനസ്സില്‍നിന്നും പോകാത്ത, മറക്കാന്‍ കഴിയാത്ത ചില യുദ്ധകാല ചിത്രങ്ങള്‍.

ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷക്കു.......
ഗാസയിലെ ഇസ്രയേല്‍ അധിനിവേശങ്ങളുടെ ബാക്കിപത്രം


‘ഇരുപാര്‍ശ്വങ്ങള്‍ മുറിഞ്ഞു
കുരിശായ് ഒരു ബാല്യം,
നിറകണ്ണു തുടക്കാന്‍ വരമായ് ഒരുകൈ
പ്രാര്‍ത്ഥനയേറ്റി മയങ്ങുന്നാതുര ശയ്യയിലാര്‍ദ്രം'
കവിത: ബാഗ്‌ദാദ്, രചന: മുരുകന്‍ കാട്ടാക്കട

അലി ഇസ്മായീല്‍ അബ്ബാസ് ’ എന്ന ഇറാക്കി ബാലന്‍,
അമേരിക്കയുടെ ഇറാക്ക് അധിനിവേശത്തിന്റെ ബീഭത്സരൂപം


വിയറ്റ്നാം യുദ്ധകാലം...
അമേരിക്കയുടെ നാപ്പാം ബോംബുകള്‍ നാശം വിതക്കുമ്പോള്‍
ജീവനും കൊണ്ടു ഓടുന്ന കുട്ടികള്‍ക്കൊപ്പം കിംഫുക് എന്ന പെണ്‍കുട്ടി.
1973ല്‍ പുലിറ്റ്സര്‍ അവാര്‍ഡിനു അര്‍ഹമായ ചിത്രം.


1945 ആഗസ്റ്റ്‌ 6-ആം തീയതി രണ്ടാം ലോകമഹായുദ്ധത്തില്‍ ഇതൊരു 'കൊച്ചുകുട്ടി' തീര്‍ത്ത കളിത്തട്ട്‌. അമേരിക്കയുടെ 'ലിറ്റില്‍ബോയ്‌' എന്ന ആദ്യ അണുബോംബ്‌ തകര്‍ത്തെറിഞ്ഞ ഹിരോഷിമ.
അപ്പോള്‍ തന്നെ മരിച്ചുവീണത്‌ 90000 മനുഷ്യര്‍. മാസങ്ങള്‍ക്കകം 145,000 പേര്‍കൂടി.

അനുബന്ധം: ആഗസ്റ്റ്‌ 9ന്‌ നാഗസാക്കിയില്‍ 'ഫാറ്റ്‌മാന്‍' തല്‍ക്ഷണം തിന്നുതീര്‍ത്തതു
45,000 മനുഷ്യജീവനുകള്‍.

5 comments:

  1. ‘ഇരുപാര്‍ശ്വങ്ങള്‍ മുറിഞ്ഞു
    കുരിശായ് ഒരു ബാല്യം,
    നിറകണ്ണു തുടക്കാന്‍ വരമായ് ഒരുകൈ
    പ്രാര്‍ത്ഥനയേറ്റി മയങ്ങുന്നാതുര ശയ്യയിലാര്‍ദ്രം'

    ReplyDelete
  2. എന്ത് പറയണം എന്ത് ചെയ്യണം എന്നറിയാതെ ഉഴറുന്ന അനേകരില്‍ ഒരാളായി ഞാനും........

    ReplyDelete
  3. ആരും കാണാന്‍ ഇഷ്ടപ്പെടാത്ത ചിത്രങ്ങള്‍
    കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത യാഥാര്‍ത്ഥ്യങ്ങള്‍ ...
    അസ്വസ്തതയുളവക്കുന്നതെങ്കിലും ഈ കാഴ്ചകള്‍ കണ്ടേ മതിയാവു..



    ലോകത്തിന്ടെ അവസ്ഥയില്‍ ദുഖിക്കുന്നതിനു മുന്പേ സ്വന്തം നാടു അന്യമാകുമോ എന്ന ഭയമാണ് എനിക്ക്. സ്വന്തം നാട്ടില്‍ മതതിന്ടെ പേരില്‍ എന്നെ ഒറ്റപ്പെടുതുമോ? സ്വന്തം നാടിനെതിരെയുള്ള തീവ്ര വാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം മതത്തിന്ടെ പേരില്‍ സ്വന്തം സഹോദരങ്ങളെ എന്തിനാണ് ചിലര്‍ കുത്തി നോവിക്കുന്നത് ? മഹത്തായ ഒരു പൈതൃകത്തെയും സംസ്കാരത്തെയും ഇത്രയ്ക്കു മോശമായി ചിത്രീകരിക്കേണ്ടാതുണ്ടോ...ഒന്നേ പറയാനുള്ളൂ 'വാളെടുക്കുന്നവന്‍് വാളാലെ.... '

    ReplyDelete
  4. രമേഷ്, ചെലക്കാണ്ട്പോടാ, ദീപാ...

    ഇതൊക്കെ കാണുമ്പോള്‍ നിങളുടെ മനസ്സൊന്നു അസ്വസ്തമാകുന്നെങ്കില്‍ എന്റെ ഉദ്ദേശം സഫലീകരിച്ചു എന്നര്‍ത്ഥം. സകല അക്രമങളെയും എതിര്‍ക്കുക. മനസ്സുകൊണ്ടെങ്കിലും.

    ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ചിലചിത്രങള്‍കൂട്ടിവെച്ചു എന്നു മാത്രം. യുദ്ധവിരുദ്ധതയെ ന്യായീകരിക്കുന്ന ചിത്രങളെ ഒന്നിച്ചിട്ടു എന്നു മാത്രം.
    എല്ലാവര്‍ക്കും നന്ദി...

    ReplyDelete

എന്താണ് പറയണമെന്നു തോന്നിയതു? അതെന്തായാലും ഇവിടെയെഴുതൂ...

Related Posts with Thumbnails